തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം നടത്തിയ ഷോൺ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി തുടങ്ങിയ ചിത്രങ്ങളിലും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അഭിനയത്തേക്കാളേറെ മോഡലിംഗിൽ ശ്രദ്ധിക്കുന്ന താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.
എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുത്തിരുന്നുവെന്നും തലമുടി കൊഴിഞ്ഞു പോയെന്നും നടി വ്യക്തമാക്കുന്നു. 2024 എന്നെ സംബന്ധിച്ച് വൈൽഡ് ആയിരുന്നുവെന്നും എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ ഗുരുതരമായിരുന്നുവെന്നും ഷോൺ റോമി പറയുന്നു. പലതും ഉപേക്ഷിക്കേണ്ടി വന്നു. വർക്കൗട്ട് മുതൽ എന്തെങ്കിലും കഠിനമായി ചെയ്താൽ ഉടൻ ആർത്തവം ആരംഭിക്കും. ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടി വന്നു. ചിലതെല്ലാം ഉപേക്ഷിച്ചപ്പോൾ ചിലതെല്ലാം ദൈവത്തെ ഏൽപ്പിച്ചു ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് തനിക്ക് ഗുണം ചെയ്തുവെന്നും നടി പറഞ്ഞു.
View this post on Instagram
“>