താരസംഘടനയായ അമ്മയുടെ ആദ്യ കുടുംബസംഗമത്തിന് തിരിതെളിഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് അമ്മസംഗമത്തിന്റെ റിഹേഴ്സൽ കാമ്പിന് തിരിതെളിഞ്ഞത്. നടനും സംവിധായകനുമായ ശ്രീനിവസാനും നടി മമിത ബൈജുവും ചേർന്ന് വിളക്കുകൊളുത്തി.
ജനുവരി നാലിന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് കുടുംബ സംഗമം നടക്കുന്നത്. 240 ഓളം അമ്മ അംഗങ്ങളാണ് കുടുംബസംഗമത്തിൽ പങ്കെടുക്കുന്നത്. കുടുംബസംഗമത്തിന്റെ ഭാഗമായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക.
കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമായാണ് അമ്മ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന തുക അമ്മയുടെ അംഗങ്ങൾക്ക് സൗജന്യ ചികിത്സയ്‌ക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുക. ജയൻ ചേർത്തല, ആശാ ശരത്, ബാബുരാജ്, അൻസിബ, ജോമോൾ, അനന്യ, മഹിമ നമ്പ്യാർ, സുരേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.