ബിഗ്ബാഷ് ലീഗിൽ വലിയൊരു കൂട്ടിയിടിയും പരിക്കും. സിഡ്നി തണ്ടേഴ്സ് -പെർത്ത് സ്കോർച്ചേഴ്സ് മത്സരത്തിനിടെയാണ് അപകടം. തണ്ടേഴ്സ് ടീമിന്റെ ഓസ്ട്രേലിയൻ താരങ്ങളായ ഡാനിയൽ സാംസും കാമറോൺ ബാൻക്രോഫ്റ്റുമാണ് ഗ്രൗണ്ടിൽ കൂട്ടിയിടിച്ച് ചോരവാർന്ന് വീണത്. 16-ാം ഓവറിൽ ഒരു ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബോളിൽ മാത്രം ശ്രദ്ധിച്ചോടിയ ഇരുവരും പരസ്പരം കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ വീഴുകയായിരുന്നു.
ബാൻക്രോഫ്റ്റിന്റെ മൂക്കിൽ നിന്ന് ചോര പൊട്ടിയൊഴുകി. അദ്ദേഹം ഗ്രൗണ്ട് വിട്ടത് നടന്നാണെങ്കിലും ഡാനിയൽ സാംസിനെ സ്ട്രെക്ചറിലാണ് കാെണ്ടുപോയത്. ഇതിന് പിന്നാലെ സാംസിനെ മത്സരത്തിൽ നിന്ന് മാറ്റി. പകരം കൺകക്ഷൻ സബ്സ്റ്റിട്യൂട്ടായി ഹാറ്റ്ചർ കളിക്കാനിറങ്ങി.
അതേസമയം ബാൻക്രോഫ്റ്റിന്റെ അവസ്ഥ എന്താണെന്നോ അദ്ദേഹം തുടർന്നും കളിച്ചോ എന്നതും വ്യക്തമായില്ല. കുറച്ച് നേരം മത്സരം നിർത്തിവച്ചിരുന്നു.മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സ് തോറ്റു. 178 റൺസ് വിജയലക്ഷ്യം സിഡ്നി തണ്ടർ അവസാന പന്തിൽ മറികടന്നു. നാല് വിക്കറ്റ് ശേഷിക്കെയായിരുന്നു ജയം.
Nasty collision between Bancroft and Daniel Sams 😢#BBL14 | #BBL2024pic.twitter.com/AuEUGZBYGd
— Don Cricket 🏏 (@doncricket_) January 3, 2025