ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. അനാവശ്യ കൂട്ടുകെട്ടുകൾ പ്രശ്നത്തിലാക്കാൻ സാധ്യതയുണ്ട്. മാനഹാനി, അപമാനം എന്നിവ സംഭവിക്കാം. അതിനാൽ, ആരോടൊക്കെയാണ് ഇടപഴകുന്നത് എന്ന് ശ്രദ്ധിക്കുക. അപ്രതീക്ഷിത സംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. എന്നിരുന്നാലും, ഈ വാരത്തിന്റെ അവസാനത്തോടെ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ അംഗീകാരവും പ്രശംസയും ലഭിക്കും. ധനലാഭം, കീർത്തി, ദാമ്പത്യ ഐക്യം എന്നിവയ്‌ക്ക് ഇടയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കം ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം നിയന്ത്രണം പാലിക്കേണ്ടത് പ്രധാനമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി നല്ല ആശയവിനിമയം നടത്താനും അവരുടെ പിന്തുണയും സ്നേഹവും ലഭിക്കാനും സാധിക്കും. പുതിയ അവസരങ്ങൾ വന്നുചേരുകയും ബിസിനസ്സ് വളരുകയും ചെയ്യും. ചിലർക്ക് ഭാഗ്യഹാനി, അലച്ചിൽ, പണ നഷ്ടം എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ഈ വാരം അനുകൂലമായ ഒരു സമയമാണ്. ശത്രുക്കളുടെ മേൽ വിജയം, കീർത്തി, ധനലാഭം, വാഹന ഭാഗ്യം എന്നിവ കാത്തിരിക്കുന്നു. ജോലിയിലോ ബിസിനസ്സിലോ അപ്രതീക്ഷിതമായ വരുമാനം ലഭിക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. പങ്കാളിയുടെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവും ലഭിക്കാനും സാധിക്കും. പ്രണയിക്കുന്നവർക്ക് ഈ വാരം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കാനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
സന്താനങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് ആകുലതയും ആശങ്കയും വർദ്ധിക്കാൻ സാധ്യതയുണ്ട്. അവരുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾക്ക് ആശങ്ക ഉണ്ടാകാം. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തു ദമ്പതികൾ ഒരുമിക്കും. പരസ്പരം ധാരണയും വിശ്വാസവും വർദ്ധിക്കുകയും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയുകയും ചെയ്യും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)