ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ദാമ്പത്യ ജീവിതം, കുടുംബം, ജോലി എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യയും ഭർത്താവും തമ്മിൽ പരസ്‌പരം സംശയവും അവിശ്വാസവും വളരാനും പ്രശ്‌നങ്ങൾ രൂക്ഷമാകാനും സാധ്യതയുണ്ട്. കുടുംബത്തിൽ സൗഹാർദ്ദം കുറയാനും അസന്തുഷ്ടി വളരാനും സാധ്യതയുണ്ട്. സന്താനങ്ങൾക്ക് അസുഖം വന്നേക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കുക. വാരാവസാനത്തോടെ തൊഴിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ഈ വാരം സമ്മിശ്ര ഫലങ്ങൾ നൽകാൻ സാധ്യതയുള്ള ഒരു സമയമാണ്. സത്യസന്ധരായ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ മനസ്സിന് സന്തോഷം നൽകുകയും നിങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജം നിറയ്‌ക്കുകയും ചെയ്യും. ചിന്താശേഷിയും ധൈര്യവും വർദ്ധിക്കാൻ സാധ്യതയുണ്ട്. വെല്ലുവിളികളെ നേരിടാനും ലക്ഷ്യങ്ങൾ നേടാനും കൂടുതൽ ശക്തി ലഭിക്കും. കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുവാൻ ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ദാമ്പത്യ ജീവിതം, കുടുംബം, ആരോഗ്യം എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കാനും അത് കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാൻ ക്ഷമയും ധാരണയും പുലർത്തുക മാതാവിനോ മാതൃ ബന്ധുക്കൾക്കോ രോഗാവസ്ഥയും ആശുപത്രിവാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്‌നങ്ങൾ വന്നേക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കത്തിൽ ജോലിയിൽ പുരോഗതി ലഭിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ഉണ്ടാകും. സ്ഥാനക്കയറ്റവും മേലധികാരിയിൽ നിന്നുള്ള പ്രശംസയും ലഭിക്കാം. പുതിയ അവസരങ്ങൾ തേടി വന്നേക്കാം. പുതിയ ചില സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ വാരം ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോട്ടറി പരീക്ഷിക്കാം. എന്നിരുന്നാലും കുടുംബ ബന്ധു ജനങ്ങൾക്കോ സന്താനങ്ങൾക്കോ ദുരിതം ഉണ്ടാകുവാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)