റാഞ്ചി: നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ. ഝാർഖണ്ഡിലെ ബൊക്കാറോ സ്വദേശിയായ ബച്ചാ സിംഗാണ് അറസ്റ്റിലായത്. സംഘടനയ്‌ക്ക് വേണ്ടി പണം പിരിക്കുന്നതിൽ പ്രധാനിയാണ് ഇയാളാണെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
എൻഐഎ അന്വേഷിക്കുന്ന മറ്റൊരു കേസിലുൾപ്പെട്ട ഭീകര സംഘടനയായ എംഎസ്എസിലെ അംഗം കൂടിയാണ് അറസ്റ്റിലായ ബച്ചാ സിംഗെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എംഎസ്എസിലെ ഭീകരരുമായി പ്രതിക്ക് ഇപ്പോഴും ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഝാർഖണ്ഡിന് പുറമേ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും സംഘങ്ങൾ പണപ്പിരിവ് നടത്തിയിട്ടുണ്ട്. നിരവധി ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിതയായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2022-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2023-ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ മൂന്ന് മാവോയിസ്റ്റുകളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.