അതാ നോക്കൂ മുറ്റത്തൊരു ഭൂമി, കറങ്ങുന്ന ഭൂമിയെ കണ്ട് അമ്പരന്ന് ലോകം; സ്‌പേയ്‌ഡെക്‌സ് പകർത്തിയ ആദ്യ സെൽഫി വീഡിയോ പുറത്തുവിട്ട് ഇസ്രോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അതാ നോക്കൂ മുറ്റത്തൊരു ഭൂമി, കറങ്ങുന്ന ഭൂമിയെ കണ്ട് അമ്പരന്ന് ലോകം; സ്‌പേയ്‌ഡെക്‌സ് പകർത്തിയ ആദ്യ സെൽഫി വീഡിയോ പുറത്തുവിട്ട് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 10:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്പേയ്ഡെക്സ് ചേസർ പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ. ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന ​ദൃശ്യങ്ങളാണ് ഇസ്രോയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്പേയ്ഡെക്സ് ബഹിരാകാശ ഡോക്കിം​ഗിന് മുന്നോടിയായി ചേസർ ഉപ​ഗ്രഹം പകർത്തിയ സെൽഫി വീഡിയോയാണ് പുറത്തുവിട്ടത്.

ചലിക്കുന്ന ഭൂമിയെ വ്യക്തമായി വീഡിയോയിൽ കാണാം. മേഘങ്ങളെ അടയാളപ്പെടുത്തുന്ന വെള്ള നിറത്തിനിടയിൽ നീലചാലുകളും കാണാം. സമുദ്രങ്ങളാണ് നീല നിറത്തിൽ ദൃശ്യമാകുന്നതെന്നാണ് നിഗമനം. ചേസർ കൃത്രിമ ഉപ​ഗ്രഹത്തിലെ വീഡിയോ നിരീക്ഷണ കാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. ജനുവരി രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചത്.

SPADEX chaser captures an in-orbit space selfie video!

#ISRO #SpaceTech pic.twitter.com/5oCdmRLtTi

— ISRO (@isro) January 4, 2025

2024-ലെ അവസാന ഇസ്രോ ദൗത്യമായി ഡിസംബർ 30-നാണ് സ്പേയ്ഡെക്സ് വിക്ഷേപിച്ചത്. ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപ​ഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പിഎസ്എൽവിസി- 60 കുതിച്ചുയർന്നത്. ബഹിരാകാശത്ത് വച്ച് ഈ ഉപ​ഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രോയുടെ  ദൗത്യം ജനുവരി ഏഴിന് നടക്കും. ബെം​ഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപ​ഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

220 കിലോ​ഗ്രാം ഭാരമാണ് ഉപ​ഗ്രഹങ്ങൾക്കുള്ളത്. ബഹിരാകാശത്ത് എത്തുന്ന ഉപ​ഗ്രഹങ്ങളെ വേർപിരിക്കുകയും പിന്നീട് കൂട്ടിയോജിക്കുകയും ചെയ്യുന്നു. ഇത് രണ്ടും വിജയകരമായി നടന്നാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Tags: SPADEXChasercapturesvideo
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies