എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Janam Web Desk by Janam Web Desk
Jan 5, 2025, 02:49 pm IST
FacebookTwitterWhatsAppTelegram

ഒരു മനുഷ്യായുസ്സിൽ ഒരുവട്ടമെങ്കിലും നാം അനുഭവിക്കേണ്ട അനുഭൂതിയാണ് കുംഭമേള!
12 വർഷത്തിലൊരിക്കലാണ് ഒരു പൂർണ്ണ കുംഭമേള നടക്കുക എന്ന് നടേ പറഞ്ഞത് ഓർക്കുമല്ലോ.2025 ജനുവരി 13ന് അടുത്ത പൂർണ്ണ കുംഭമേള പ്രയാഗ് രാജിൽ തുടങ്ങുകയാണ്.

6 വർഷത്തിലൊരിക്കൽ നടക്കുന്നതിനെ അർദ്ധകുംഭമേള എന്നു പറയും. കഴിഞ്ഞ അർദ്ധ കുംഭമേള 2019ൽ കഴിഞ്ഞു. 2025ൽ പൂർണ്ണ കുംഭമേളയാണ്. ഗുരു അഥവാ വ്യാഴം ഒരുവട്ടം സൂര്യനെ പ്രദിക്ഷണം ചെയ്യാൻ എടുക്കുന്ന സമയമാണ് 12 വർഷം. അതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് 2025ലെ കുംഭമേള നടക്കുന്നത്. മകരസംക്രാന്തി മുതൽ ശിവരാത്രി വരെ. അതായത് ഈ വരുന്ന മകരസംക്രാന്തി പുതിയൊരു വ്യാഴവട്ടത്തിന്റെ തുടക്കമാണ്.

144 വർഷം കൂടുമ്പോൾ നടക്കുന്ന കുംഭമേളയാണ് അതിവിശേഷമായി പറയുക. അതായത് മുമ്പ്, എന്നു പറഞ്ഞാൽ 1936-ലാണ് ഈ മഹാകുംഭമേള നടന്നത്. അന്നു ജനിച്ച ഒരാൾ പോലും ഇന്ന് നമ്മുടെ അറിവിൽ ജീവിച്ചിരിപ്പുണ്ടാവില്ല. (കലിയുഗത്തിൽ 120 വർഷമാണ് മനുഷ്യായുസ്സെന്നാണ് പറയുന്നതെങ്കിലും അത്രയും കാലം പോലും ആരും ജീവിച്ചിരിക്കാറില്ല.) 2080-ൽ നടക്കുന്ന മഹാകുംഭമേളയിലും നമുക്ക് പങ്കെടുക്കാനാവില്ല. അതിനാൽ നമുക്ക് പങ്കെടുക്കാവുന്നതിൽ ഏറ്റവും വലിയ കുംഭമേള ഈ പൂർണ്ണ കുംഭമേളയാണ്. ഇനി 12 വർഷം കഴിഞ്ഞ് നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കുവാൻ നമ്മൾ ഉണ്ടാകുമോ എന്നും നമുക്ക് പറയാൻ പറ്റില്ല.

എന്താണ് കുംഭമേളയുടെ പ്രാധാന്യം.

സത്സംഗത്വേ നിസംഗത്വം
നിസംഗത്വേ നിശ്ചലതത്വം
നിശ്ചല തത്വേ നിർമോഹത്വം
നിർമോഹത്വെ നിർമ്മുക്തി

എന്നാണല്ലോ മഹത്തുക്കളുടെ സം‌ഗത്തെപ്പറ്റി  പറയുക.

കുംഭമേള സമയത്ത് ഹിമാലയ ഗുഹാഗഹ്വരങ്ങളിലെങ്ങാേ താമസിക്കുന്ന താപസശ്രേഷ്ഠന്മാർ ഗംഗാസ്നാനത്തിനായി എത്തുന്നു എന്നതാണ് പ്രത്യേകത. ഇവരിൽ മിക്കവരും ദിംഗംബരന്മാരാണ്. പൊതുവെ ജനങ്ങളുമായി അകലം പാലിക്കുന്ന നാഗസന്യാസിമാരും, അഘോരികളുമടക്കം വലിയൊരു ഗുരു പരമ്പര ഈ സമയത്ത് ഗംഗാസ്നാനത്തിനായി എത്തുന്നു.

നാഗസന്യാസിമാരേയും അഘാേരികളേയും ഒരേ ഗണത്തിൽ പെടുത്തരുത്. നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച്‌ സന്യാസം സ്വീകരിച്ചവരാണിവർ. നാഗസന്യാസി ആകാൻ അതി കഠിനമായ പരീക്ഷണങ്ങൾ ഉണ്ട്. അങ്ങനെ മരണഭയം ഇല്ലാതെ എല്ലാമുപേക്ഷിച്ചു സ്വന്തം മരണാനന്തരക്രിയകളായ ശ്രാദ്ധം പിന്നെ പിണ്ഡം ഒക്കെ ചെയ്തു വേണം നാഗസന്യാസി ആകുവാൻ അങ്ങനെ ഒരു പുതിയ അവതാരം ആയി ഇവർ മാറുന്നു. കാമം ക്രോധം മോഹം ലോഭം മദം മാത്സര്യം ഇവയൊക്കെ ഉപേക്ഷിച്ചു ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ തപസ്സു ചെയ്യുന്നവരാണ് നാഗസന്യാസിമാർ. ഈശ്വര നിയോഗമെന്ന വിശ്വാസവുമായി തപസ്സും, കഠിന ജീവിതചര്യയും ശീലമാക്കിയ ഇവര്‍ ആത്മസര്‍പ്പണത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നവരാണ്.

ക്രിയായോഗസിദ്ധാന്തത്തിലെ 144 മുറകളും നിരവധി സാധനകളും സ്വായത്തമാക്കി നമ്മുടെയെല്ലാം യുക്തിക്കും ചിന്തയ്‌ക്കും അപ്പുറമുള്ള അതികഠിന സാധനാമുറകളും ഹിമാലയ കാലാവസ്ഥയും അത്യപൂർവ്വ പച്ചിലമരുന്നുകൾമാണു ഇവരുടെ ജീവിതത്തിന്റെ അടിത്തറ. ഗുപ്തകാശിക്കപ്പുറം നിബിഡമായ വനമധ്യത്തിലെവിടെയൊ തികച്ചും അജ്ഞാതമായി ഇവർ വസിക്കുന്നുവെന്നുo അസ്ത്രധാരികളെന്നും ശാസ്ത്രധാരികളെന്നും ഇവരെ രണ്ടായിതിരിച്ചിട്ടുണ്ട്‌ എന്നും പറയപ്പെടുന്നു.

ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ ഇവര്‍ തപസ്സനുഷ്ഠിക്കും. തപസ്സുചെയ്യുമ്പോള്‍ വിവസ്ത്രരാവുമെന്നതാണ്‌ നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച്‌ സന്യാസം സ്വീകരിച്ചവരാണിവര്‍. പ്രകൃതിയില്‍ നിന്ന്‌ കണ്ടെത്തിയ ഒറ്റമൂലികളാണ്‌ ഇവരുടെ ആരോഗ്യം കാക്കുന്നത്‌. പ്രകൃതിക്ക്‌ വിരുദ്ധമായി ജീവിക്കുന്നവരെ തിരുത്തി ധര്‍മ മാര്‍ഗ്ഗത്തിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം.

കറതീർന്ന ശൈവരാണിവർ ഇവരിൽ തന്നെ വിവിധസംഘങ്ങളുണ്ട്‌ വീട്‌,കുടുംബം,ധനം, സുഖസൗകര്യങ്ങൾ തുടങ്ങി ഭൗതികജീവിതത്തിൽ അനാസക്തിയുള്ളവരാണിവർ. – ഭോഗമില്ല. ദിഗംബരനാഗസന്യാസിമാരെന്നാണു പൊതുവേ ഇവർ അറിയപ്പെടുന്നത്‌. ശരീരബൊധമില്ലാതെ ദിക്‌ അംബരമായിക്കണ്ട്‌ പിറന്നപടി, പ്രകൃതിയുമായി അത്രക്കിണങ്ങി ജീവിക്കുന്നു.അടിമുടി ഭസ്മം പൂശിയും എണ്ണിയാലൊടുങ്ങാത്ത രുദ്രാക്ഷമണികളുടെ മാലയും നീണ്ട ജഡയും ഇവരുടെ പ്രത്യേകതകളാണ്.

കണ്ണുകൾക്ക്‌ പ്രകൃത്യാലുള്ള 9 ഡൈമെൻഷനും ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതുകൊണ്ട്‌ ഇവരുടെ കണ്ണുകൾ എപ്പോഴും തീകുണ്ഡം മാതിരി ജ്വലിച്ചുനിൽക്കും. അതുകൊണ്ടുതന്നെ ഒറ്റനോട്ടം കൊണ്ട്‌ ഇവരെ തിരിച്ചറിയാൻ സാധിക്കും .പക്ഷേ,കാണുക എന്നതിനു ഭാഗ്യം ചെയ്യണം. സാധാരണ ജനങ്ങളുമായി ഇടപഴകുന്നതിൽ ഒട്ടും തൽപരലല്ലാത്ത ഇവർ മഹാരഹസ്യങ്ങളുടെ കലവറയാണ്. അതികഠിനമായ ധ്യാനവും യോഗയും ജീവിതപ്രസാദമായി കാണുന്ന ഇവർ കുംഭമേളയ്‌ക്കു വരുമ്പോൾതന്നെ പ്രത്യേക പരിഗണന നൽകി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒതുങ്ങി മാറും. തപശക്തിയുടെ ചൂട്‌ ഏകദേശം രണ്ടുമീറ്റർ അടുത്തെത്തുമ്പോൾ തന്നെ മനസ്സിലാക്കാം.ഇവർ സാധാരണയായി കുംഭമേളകളിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ.

കുംഭമേള 4 ഇടങ്ങളിൽ എവിടെയാണെങ്കിലും സമയാസമയം നമ്മെ വിസ്മയിപ്പിച്ചുകൊണ്ട്‌ വന്നെത്തുന്നു. എവിടെനിന്നു വരുന്നെന്നോ എവിടെ അപ്രത്യക്ഷരാവുന്നുവെന്നോ ഒരു പിടിയും കിട്ടില്ല. കുംഭമേളയുടെ മഹനീയത ഇവർക്കറിയാം. രാശിചക്രങ്ങളുടെ അത്യപൂർവ്വ സൂര്യ മുഹൂർത്തങ്ങളിൽ ഗംഗയിലുരുത്തിരിയുന്ന ശക്തിചൈതന്യം പകരാനും, തങ്ങളുടെ ആത്മീയശക്തിയെ പ്രോജ്വലിപ്പിക്കുവാനുമാണു ഇവർ കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്‌.

ഷാഹി സ്നാനം എന്നറിയപ്പെടുന്ന പ്രത്യേക സമയത്താണ് ഇവർ എത്തിച്ചേരുക. ഇതിന്റെ കൂടുതൽ വിവരങ്ങളുമായി തുടരും.

തയ്യാറാക്കിയത്

യോഗാചാര്യ സജീവ് പഞ്ച കൈലാസി

പതഞ്ജലി യോഗ ട്രെയിനിംഗ് & റിസർച്ച് സെൻ്റർ (പെെതൃക് – PYTRC) സംസ്ഥാന ഡപ്യൂട്ടി ഡയറക്ടർ

9961609128
9447484819

Tags: Sajeev Pancha KailashiMaha Kumbh Mela 2025
ShareTweetSendShare

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies