കാസർകോട്: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കടിച്ച് പരിക്കേൽപ്പിച്ചു. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാചി അന്വേഷിക്കാനെത്തിയ വെള്ളരിക്കുണ്ട് എസ്ഐ അരുൺ മോഹനാണ് ആക്രമണത്തിനിരയായത്. എസ്ഐ രാഘവനോട് സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി കടിക്കുകയായിരുന്നു. അരുൺ മോഹൻ ചികിത്സ തേടി.















