40 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബിഹാറിൽ‌ CAA പ്രകാരം പൗരത്വം ലഭിക്കുന്ന ആദ്യ വ്യക്തിയായി സുമിത്ര; കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

40 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബിഹാറിൽ‌ CAA പ്രകാരം പൗരത്വം ലഭിക്കുന്ന ആദ്യ വ്യക്തിയായി സുമിത്ര; കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 06:38 am IST
Facebook
Twitter
WhatsAppTelegram

റേഷൻ കാർഡിനും ആധാർ കാർഡിനും ​ഗ്യാസ് കണക്ഷനും വരെ ഓടി തളർന്ന സുമിത്രയ്‌ക്ക് ഇനി ആശ്വസിക്കാം. കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങിൽ ലഭിച്ചത് ഇന്ത്യൻ പൗരത്വമാണ്. 40 വർഷമായി ബിഹാറിലെ ആരാ ​ന​ഗരത്തിൽ കഴിയുന്ന സുമിത്ര പ്രസാദ് എന്ന റാണി സാഹയ്‌ക്കാണ് പൗരത്വ ഭേദ​ഗതി നിയമ പ്രകാരം (CAA) ഇന്ത്യൻ പൗരത്വം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് സിഎഎ പ്രകാരം പൗരത്വം നൽകുന്നത്. ചരിത്രത്തിന്റെ ഭാ​ഗമായിരിക്കുകയാണ് ഈ വനിത.

ഏറെ ദുസഹമായ ജീവിതാവസ്ഥകളിലൂടെയാണ് സുമിത്ര കടന്നുപോയത്. പതിറ്റാണ്ടുകളോളം പൗരത്വം തെളിയിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളും എംബസികളും കയറിയിറങ്ങി. 1985 മുതൽ വിസയിലാണ് സുമിത്ര ഇന്ത്യയിൽ കഴിയുന്നത്. 1970-ൽ അഞ്ചാം വയസിൽ അവിഭക്ത പാകിസ്താനിലെ ബന്ധുവീട്ടിലേക്ക് പോയി. കിഴക്കൻ പാകിസ്താനും പിന്നീട് ബം​ഗ്ലാദേശുമായി മാറിയ അവിടെയായിരുന്നു സുമിത്രയുടെ വിദ്യാഭ്യാസ കാലഘട്ടം. ബം​ഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങൾ ഉടലെടുത്തതോടെ സുമിത്ര ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ബിഹാറിലെ കതിഹാർ ജില്ലയിലുള്ള കുടുംബത്തിനൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം.

അതേ വർഷം മാർച്ചിൽ‌ ബിഹാർ സ്വദേശിയായ പരമേശ്വര പ്രസാദിനെ വിവാഹം കഴിച്ചു. പിന്നീട് പൗരത്വം തെളിയിക്കാനായി ഏറെ കടമ്പകൾ സുമിത്രയ്‌ക്ക് കടക്കേണ്ടി വന്നു. എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ പ്രത്യേക നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട വന്നുവെന്ന് അവർ പറയുന്നു.

എവിടേക്കെങ്കിലും യാത്ര പുറപ്പെടണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം, എംബസിയെ അറിയക്കണം തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് സുമിത്ര ജിവിതം തള്ളിനീക്കിയത്. ബം​ഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് പ്രദേശവാസികൾ പലപ്പോഴും ഭീഷണി മുഴക്കിയിരുന്നുവെന്നും നിറകണ്ണുകളോടെ സുമിത്ര പറയുന്നു.

2010-ൽ ഭർത്താവിന്റെ മരണത്തോടെ ജീവിതം വീണ്ടും കയ്പ്പ് നിറഞ്ഞതായി. ഇതിന് പിന്നാലെയാണ് കേന്ദ്രം സുമിത്രയുടെ ജീവിതത്തിന് വെളിച്ചം പകർന്നത്. മൂന്ന് പെൺമക്കളാണ് സുമിത്രയ്‌ക്കുള്ളത്. ഇളയ മകളാണ് അമ്മയുടെ പൗരത്വത്തിന് അപേക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. നീണ്ട പോരാട്ടത്തിനൊടുവിൽ പൗരത്വം ലഭിച്ചതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് കുടുംബം. അമ്മയ്‌ക്ക് എല്ലാ രേഖകളും ഇനി എടുക്കാമെന്നും ആനുകൂല്യങ്ങൾ ലഭ്യമകുമെന്ന ആശ്വാസമുണ്ടെന്നും ഐശ്വര്യ പറയുന്നു. മൂന്ന് പെൺമക്കൾ അടങ്ങുന്ന കുടുംബം പോറ്റാൻ ഭർത്താവ് നടത്തിയിരുന്ന ഇലക്ട്‍‌ട്രോണിക്സ് കട നടത്തുകയാണ് സുമിത്ര. മക്കളിൽ രണ്ട് പേർ വിവാഹിതരാണ്.

Tags: Citizenship Amendment ActCitizenship Under CAACAA
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies