കോഴിക്കോട്: കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ നടക്കാവ് പൊലീസിന്റെ പിടിയിലായി.
എറണാകുളത്ത് നിന്ന് കർണാടകയിലേക്ക് പോകുന്ന ബസിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടയം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. ബസിൽ വച്ച് ഇയാൾ നിരന്തരം പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്.