ശ്രീനഗർ: പ്രധാനമന്ത്രിയെ പ്രശംസിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പ്രധാനമന്ത്രിയുടെ ദർശനങ്ങൾ കശ്മീരിന്റെ മുഖം മാറ്റുന്നു. വികസിത കശ്മീർ എന്ന യാത്രയിൽ ഊർജ്ജം പകരുന്നതിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഉധംപൂർ-ശ്രീനഗർ-ബാരമുള്ള റെയിൽ ലിങ്ക് (USRBL) കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കും. ഇത് പ്രദേശത്തെ ടൂറിസം, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്ന് ലെഫ്. ഗവർണർ വ്യക്തമാക്കി. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ പ്രദേശത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രദേശിക സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും മനോജ് സിൻഹ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിന്റെ മുഖം മാറുകയാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നടപ്പാക്കുന്നത്. സാമ്പത്തിക വളർച്ചയിലും മാറ്റം പ്രകടമാണ്. ജമ്മു, സാംബ, കത്വ എന്നിവിടങ്ങൾ വ്യവസായിക കേന്ദ്രങ്ങളായി ഉയരും. കശ്മീരിൽ ദ്രുഗതിയിലുള്ള വ്യവസായവത്കരണം യാഥാർത്ഥ്യമാകും. വികസിത് ഭാരത് എന്ന ലക്ഷ്യത്തിന് കശ്മീർ ജനതയും സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















