ഇവിഎം ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കില്ല, അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതം: മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിഎം ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കില്ല, അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതം: മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 04:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇവിഎം അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇവിഎം ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ഇവിഎം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎമ്മുകൾ ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ ആവർത്തിച്ച് വിജയിച്ചിട്ടുണ്ട്. 42 വ്യത്യസ്ത അവസരങ്ങളിൽ രാജ്യത്തെ പരമോന്നത കോടതികളിൽ സഹിതം മെഷീന്റെ വിശ്വാസ്യത തെളിയിക്കാനായിട്ടുണ്ടെന്നും രാജീവ് കുമാർ പറഞ്ഞു.

ഒരു ഗൂഢാലോചനയിലും കമ്മീഷനെ ഭാഗമാക്കാൻ കഴിയില്ല. നടപടിക്രമങ്ങൾ എല്ലാം സുതാര്യമായിരുന്നു. 2020 ന് ശേഷം നടന്ന 30 തെരഞ്ഞെടുപ്പുകളുടെ ഫലം ഈ സുതാര്യതയുടെ തെളിവാണെന്നും രാജീവ് കുമാർ ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. പക്ഷെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നുവെന്ന ആംആദ്മിയുടേയും കോൺഗ്രസിന്റെയും ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വോട്ടർ പട്ടികയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിൽ അത് കൃത്യവും കർശനവുമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ്. അതിൽ കൃത്രിമത്വത്തിന് ഇടമില്ല. വോട്ടർപട്ടിക തയാറാക്കുന്ന ഓരോ ഘട്ടത്തിലും പാർട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎമ്മിൽ കൃത്രിമം നടന്നതായി പ്രതിപക്ഷ നേതാക്കൾ പലപ്പോഴും ആരോപണം ഉന്നയിച്ചിരുന്നു. മഹാരാഷ്‌ട്ര, ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്ത കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റം പറയുന്ന പ്രതിപക്ഷ നിലപാടിനെ ബിജെപി ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ സംശയ ദൂരീകരണത്തിനായി പ്രത്യേക യോഗവും ചേർന്നിരുന്നു.

Tags: Rajiv KumarChief Election CommissionerallegationsFEATURED2Electronik voting machinecredibilityEVM tampering
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies