ന്യൂഡൽഹി: അന്തരിച്ച മുൻരാഷ്‌ട്രപതി പ്രണബ് മുഖർജിക്കായി സ്മാരകം നിർമ്മിക്കാൻ സ്ഥലം അനുവദിച്ച കേന്ദ്രത്തിന്റെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മകൾ ശർമിഷ്ഠ മുഖർജി. കുടുംബം ആവശ്യപ്പെടാതെ തന്നെ സ്മാരകം നിർമ്മിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് അവർ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. പ്രധാനമന്ത്രിയെ നേരിൽ കണ്ട് നന്ദിയറിയിച്ച ശേഷമായിരുന്നു ശർമിഷ്ഠയുടെ പ്രതികരണം.
“ബഹുമാനപ്പെട്ട പ്രധനമന്ത്രി നരേന്ദ്ര മോദിജിയെ നേരിൽ കണ്ടു. പിതാവിനായി സ്മാരകം നിർമ്മിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ നന്ദിയും കടപ്പാടുമറിയിച്ചു. ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ കൈക്കൊണ്ട തീരുമാനമായതിനാൽ ഇത് കൂടുതൽ വിലമതിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രവർത്തി അപ്രതീക്ഷിതവും ഹൃദയസ്പർശിയുമാണ്,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ശർമിഷ്ഠ കുറിച്ചു.
ബഹുമതികൾ ഒരിക്കലും ചോദിച്ച് മേടിക്കാനുള്ളതല്ലെന്ന് പിതാവ് പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്‌ക്കായി പ്രധാനമന്ത്രി കൈക്കൊണ്ട നടപടിയിൽ വളെയധികം സന്തോഷവതിയാണ്. പിതാവ് വിമർശനങ്ങൾക്കും കയ്യടികൾക്കുമൊക്കെ അപ്പുറമുള്ള ലോകത്താണ്. എന്നാൽ അദ്ദേഹത്തിന്റെ മകളെന്ന നിലയിൽ തന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്നും ശർമിഷ്ഠ പറഞ്ഞു.
ഡിസംബർ 26 ന് അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോൻ സിംഗിന്റെ സ്മാരകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ശർമിഷ്ഠ രംഗത്തുവന്നു. തന്റെ പിതാവ് മരിച്ചപ്പോൾ അനുശോചനയോഗം വിളിക്കാൻ പോലും കോൺഗ്രസ് പാർട്ടി തയാറായിട്ടില്ല. ജീവിച്ചിരുന്നപ്പോഴോ മരിച്ചപ്പോഴോ അദ്ദേഹത്തിന് അർഹിച്ച ആദരവ് നൽകാത്തവരാണ് മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി മുറവിളികൂട്ടുന്നതെന്ന് അവർ ആരോപിച്ചു.
Called on Hon’ble PM @narendramodi ji to express thanks & gratitude from core of my heart 4 his govts’ decision 2 create a memorial 4 baba. It’s more cherished considering that we didn’t ask for it. Immensely touched by this unexpected but truly gracious gesture by PM🙏 1/2 pic.twitter.com/IRHON7r5Tk
— Sharmistha Mukherjee (@Sharmistha_GK) January 7, 2025















