നടൻ വിശാലിന്റെ ഉയർച്ചയും താഴ്ചയുമാണ് കോളിവുഡിലെ പുതിയ ചർച്ചകൾ. കഴിഞ്ഞ ദിവസം ഏറെക്കാലമായി പെട്ടിയിലിരുന്ന തന്റെ സിനിമയുടെ പ്രീ റിലീസ് ഇവൻ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരത്തിന്റെ നിലവിലെ അവസ്ഥ കണ്ട് ഏവരും ഞെട്ടിയത്. നേര നടക്കാനോ നന്നായി സംസാരിക്കാനോ എന്തിനേറെ മൈക്ക് വിറയിലില്ലാതെ പിടിക്കാനോ വിശാലിന് സാധിക്കുന്നില്ല.
ഒരുകാലത്ത് കോളിവുഡിൽ തീപ്പൊരി ആക്ഷൻ ചെയ്തിരുന്ന വിശാലിന്റെ ഈ അവസ്ഥ ഏവരെയും ഞെട്ടിച്ചു. 47 വയസായിട്ടും വിവാഹം കഴിക്കാതിരിക്കുന്ന വിശാൽ സിനിമ സംഘടനകളുടെ തലപ്പത്ത് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന ആളുമാണ്. താരത്തിന് പനിയാണെന്ന് വിശദീകരണം എത്തിയെങ്കിലും സംഭവം മറ്റെന്തോ അസുഖമെന്നാണ് ഏവരും കരുതുന്നത്. ഇതിനൊക്കെ വഴിമരുന്നിടുകയാണ് സിനിമ നിരൂപകനും മാദ്ധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു.
“കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ വഞ്ചന. സിനിമകളുടെ തുടർച്ചയായ പരാജയം എന്നി അയാളെ അലട്ടുന്നുണ്ടാകാം.. താരമാണെങ്കിലും മനുഷ്യനല്ലേ. ശരീരം ഫിറ്റായിരിക്കാൻ താരം അധികമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുമാകാം. സ്ട്രെസിനും ടെൻഷനും ഒരുപാട് മരുന്നുകൾ വിശാൽ കഴിക്കുന്നുണ്ട്. ബാലയുടെ അവൻ ഇവൻ എന്ന ചിത്രത്തിൽ കോങ്കണ്ണുള്ള ഒരാളെയാണ് വിശാൽ അവതരിപ്പിച്ചത്.
ഇതിന് ശേഷം കണ്ണിന് പ്രശ്നമുണ്ടായി കാഴ്ചവരെ നഷ്ടമുണ്ടാകുന്ന സ്ഥിതിയായി. അദ്ദേഹം വലിയ പവറുള്ള കണ്ണടയാണ് ധരിച്ചിരുന്നത്. ഇടയ്‌ക്കിടയ്‌ക്ക് കണ്ണിൽ നിന്ന് വെള്ളമൊഴുകുന്നുണ്ടായിരുന്നു. പനിയല്ല, അങ്ങനെയെങ്കിൽ ഡോക്ടർമാർ പൊതുപരിപാടി അനുവദിക്കില്ല. അദ്ദേഹത്തിന് മറ്റെന്തോ പ്രശ്നമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു”— ചെയ്യാറു ബാലു പറഞ്ഞു.
We wish you a speedy recovery to Vishal Sir!
Get well soon and back to inspiring us all. 💪 “#GetWellSoon #StayStrong#vishal pic.twitter.com/PULvzgXaKd— Gaja Thoogudeepa (@gaja_tweetz) January 6, 2025















