ISRO തലപ്പത്ത് മാറ്റം; ഇസ്രോയുടെ പുതിയ ചെയർമാനായി ഡോ. V നാരായണൻ; പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് നിയുക്ത ചെയർമാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ISRO തലപ്പത്ത് മാറ്റം; ഇസ്രോയുടെ പുതിയ ചെയർമാനായി ഡോ. V നാരായണൻ; പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിച്ച് നിയുക്ത ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 05:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇസ്രോ തലപ്പത്ത് മാറ്റം. കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ ചെയർമാനാകും. ജനുവരി 14-ന് സ്ഥാനമേറ്റെടുക്കും. നിലവിൽ എൽപിഎസ്‍സി (ലിക്വി‍ഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്) മേധാവിയാണ്.

നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി കഴിയുന്നതിനാലാണ് തലപ്പത്ത് മാറ്റം. രണ്ട് വർ‌ഷത്തേക്കാണ് നിയമനം. രാജ്യത്തെ സേവിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നാരായണൻ നന്ദി പറഞ്ഞു. വലിയ ബഹുമതിയാണ് പുതിയ സ്ഥാനലബ്ധിയെന്ന് ഐഎസ്ആർഒ നിയുക്ത ചെയർമാൻ കൂട്ടിച്ചേർത്തു.

നാല് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഇസ്രോയുടെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്രോയുടെ വിവിധ ദൗത്യങ്ങൾക്കായി ഡോ. വി. നാരായണന്റെ നേതൃത്വത്തിൽ ഇതുവരെ 183 എൽപിഎസ്‍സി പവർ പ്ലാൻ്റുകളാണ് നിർമിച്ചത്. രാജ്യത്തിന്റെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ C25 ക്രയോജനിക് പ്രൊജക്ട് നിർമിക്കുന്നതിനും ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ആദിത്യ എൽ1, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 തുടങ്ങിയ തന്ത്രപ്രധാനമായ ദൗത്യങ്ങൾക്ക് പ്രൊപ്പൽഷൻ സിസ്റ്റം തയ്യാറാക്കിയതിന് പിന്നിലും ഡോ. നാരായണന്റെ നേതൃപാടവമുണ്ടായിരുന്നു.

ഖരഗ്പൂരിലെ ഐഐടിയിൽ നിന്ന് ക്രയോജനിക് എഞ്ചിനീയറിംഗിൽ എം ടെക്കും എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്‌ഡിയും പൂർത്തിയാക്കി. എം. ടെക്കിന് ഒന്നാം റാങ്ക് നേടിയതിന് സിൽവർ മെഡൽ ലഭിച്ചു. ആസ്‍ട്രോണിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ​(എഎസ്ഐ) ​ഗോൾഡ് മെഡൽ, എൻ‍ഡിആർഎഫിന്റെ നാഷണൽ ഡിസൈൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 1984-ലാണ് അദ്ദേഹം ഇസ്രോയുടെ ഭാ​ഗമാകുന്നത്. 2018-ലാണ് എൽപിഎസ്‍സിയുടെ ചെയർമാനാകുന്നത്.

2022-ലാണ് മലയാളിയായ എസ്. സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റത്. നിർണായകമായ ദൗത്യങ്ങളും നേട്ടങ്ങളും രാജ്യം കൈവരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ഇറക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഭാരതം മാറി. തദ്ദേശീയ കുതിപ്പിൽ ചെലവ് കുറഞ്ഞ രീതിയിൽ മികച്ച പേടകങ്ങൾ നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്തത് കണ്ട് ലോകം തന്നെ അമ്പരിന്നിരുന്നു.

ഏറ്റവുമൊടുവിൽ ​ഭൂ​ഗുരുത്വമില്ലാതെ പയർ വിത്തും മുളപ്പിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഡോക്കിം​ഗ് പരീക്ഷണമാകും എസ്. സോമനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാന പരിപാടി. ബഹിരാകാശത്ത് വച്ച് രണ്ട് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭാരതത്തിന്റെ സ്വപ്ന ദൗത്യമായ ഗഗൻയാൻ ഉൾപ്പടെയുള്ള ദൗത്യങ്ങളാണ് നാരായണന് മുന്നിലുള്ളത്.

Tags: S SomanathISRO ChiefDr. V NarayananNew ISRO Chief
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies