കസേരകളി മൂർച്ഛിക്കുന്നു; സിദ്ധരാമയ്യക്കെതിരെ ഡി കെ ശിവകുമാർ; അത്താഴവിരുന്നിൽ അതൃപ്തി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസേരകളി മൂർച്ഛിക്കുന്നു; സിദ്ധരാമയ്യക്കെതിരെ ഡി കെ ശിവകുമാർ; അത്താഴവിരുന്നിൽ അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ അത്താഴവിരുന്നിനെതിരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. തന്റെ ഗ്രൂപ്പിൽപെട്ട മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തി വരുന്ന അത്താഴ വിരുന്നുകൾക്കെതിരെയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടു പരാതി പറഞ്ഞത്. അത്തരം യോഗങ്ങൾ നിർത്തിവയ്‌ക്കാൻ നിദേശിക്കണമെന്ന് വേണുഗോപാലിനോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.

പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിനെക്കുറിച്ചും കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും, സിദ്ധരാമയ്യയുടെ വിശ്വസ്തരായ നിരവധി നേതാക്കൾ പ്രസ്താവനകൾ നടത്തിയതിൽ ശിവകുമാർ അതൃപ്തി പ്രകടിപ്പിച്ചു.

ജനുവരി രണ്ടിന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി മുൻ കയ്യെടുത്ത് വിളിച്ചുചേർത്ത അത്താഴ വിരുന്നിന്റെ മറവിൽ നടത്തിയ ഗ്രൂപ്പ് യോഗത്തിൽ സിദ്ധരാമയ്യയും അദ്ദേഹത്തോട് വിശ്വസ്തരായ ഒരു കൂട്ടം മന്ത്രിമാരും പങ്കെടുത്തിരുന്നു.

എന്നാൽ സഹപ്രവർത്തകർക്കൊപ്പം നടത്തിയ അത്താഴ വിരുന്നിൽ രാഷ്‌ട്രീയ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു .

മാദ്ധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സഹപ്രവർത്തകർ ഒത്തുചേരുന്നു. മാധ്യമങ്ങൾ വിവാദമുണ്ടാക്കുന്നു. ചിലർ ഇതിന് രാഷ്‌ട്രീയ നിറം കൊടുക്കുകയാണ്. അത്താഴവിരുന്ന് നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സിദ്ധരാമയ്യ ചോദിച്ചു.

തിങ്കളാഴ്‌ച രാത്രി 45 മിനിറ്റിലധികം വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ശിവകുമാർ, നടന്നുകൊണ്ടിരിക്കുന്ന അത്താഴ വിരുന്നുകൾ ഉടനടി നിർത്തിയില്ലെങ്കിൽ, അത് രാഷ്‌ട്രീയ അഭ്യൂഹങ്ങൾക്ക് സാധ്യത നൽകുമെന്ന് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡി കെ ശിവകുമാർ ഈ സംഭവങ്ങൾ കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സെക്രട്ടറി രൺദീപ് സുർജേവാലയുടെ ശ്രദ്ധയിലും എത്തിച്ചു. ഗ്രൂപ്പ് നേതാക്കളുമായി മുഖ്യമന്ത്രി ഇടയ്‌ക്കിടെ നടത്തുന്ന കൂടിക്കാഴ്ചകൾ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഡി കെ ശിവകുമാർ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഉപമുഖ്യമന്ത്രി കുടുംബത്തോടൊപ്പം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി വ്യാപകമായി അത്തഴ വിരുന്നുകൾ സംഘടിപ്പിച്ചത് വിവാദമായിട്ടുണ്ട്.

അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ ശിവകുമാർ അത് നേടിയെടുക്കാനുള്ള അന്തിമ പോരാട്ടത്തിലാണ്.

Tags: dk shivakumarFEATURED2d k shivakumarChief Minister Siddaramaiah
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies