ഷമി സ്ട്രോംഗ് അല്ല ഡബിൾ സ്ട്രോംഗ്! സെലക്ടർമാരെ ഇതൊന്ന് കാണൂ; പരിശീലന വീഡിയോ പങ്കുവച്ച് താരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷമി സ്ട്രോംഗ് അല്ല ഡബിൾ സ്ട്രോംഗ്! സെലക്ടർമാരെ ഇതൊന്ന് കാണൂ; പരിശീലന വീഡിയോ പങ്കുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 04:05 pm IST
Facebook
Twitter
WhatsAppTelegram

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് പേസർ മുഹമ്മദ് ഷമി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ദീർഘകാലമായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ ഏതാനും മാസങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ താരം ചാമ്പ്യൻസ് ട്രോഫിക്ക് പൂർണ സജ്ജനെന്ന് തെളിയിക്കുന്ന പരിശീലന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റ് ടീമായ ബംഗാളിനുവേണ്ടി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഷമി. ഇതിനായി കഠിനപരിശീലനത്തിലാണ് താരം. പരിശീലനത്തിനിടെ ഷമി പരിക്കേൽക്കാതിരിക്കാൻ നീ ക്യാപ്പ് ധരിക്കുന്നതും വീഡിയോയിൽ കാണാം. പരിക്കിൽ നിന്ന് മുക്തനായ താരത്തിന് ദൈർഘ്യമേറിയ സ്പെല്ലുകൾ ബൗൾ ചെയ്യാനാകുമോ എന്ന ആശങ്കയായിരുന്നു നിലനിന്നിരുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒമ്പത് മത്സരങ്ങൾ കളിച്ച ഷമി 11 വിക്കറ്റ് വീഴ്‌ത്തി. കണങ്കാലിലെ വീക്കത്തെ തുടർന്ന് വിജയ് ഹസാരെയുടെ ആദ്യ മത്സരങ്ങൾ നഷ്‌ടമായശേഷം തിരിച്ചെത്തിയ ഷമി ബിഹാറിനും മധ്യപ്രദേശിനുമെതിരായ മത്സരങ്ങളിൽ എട്ട് ഓവർ ബൗൾ ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 17 പന്തിൽ 32 റണ്ണെടുത്ത ഷമി, വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ 34 പന്തിൽ 42 റൺസ് നേടി ബാറ്റിങ്ങിലും തിളങ്ങി. ഇതോടെ സെലക്ടർമാരുടെ ഫിറ്റ്നസ് ആശങ്കൾക്ക് താരം വിരാമമിട്ടു.

ജനുവരി 12നകം ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റിക്ക് ഷമിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള സമയമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ടീമിൽ മാറ്റങ്ങൾ വരുത്താം. 2023 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു 34 കാരനായ ഷമി.

Precision, Pace, and Passion, All Set to Take on the World! 🌍💪 #Shami #TeamIndia pic.twitter.com/gIEfJidChX

— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) January 7, 2025

 

Tags: training videosocial mediaMohammed ShamipacerChampions TrophySelectorsDomestic Cricket
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies