ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെയോ സുഹൃത്തുക്കളെയോ കാണാനും അവരോടെപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. അപ്രതീക്ഷിതമായ ധനനേട്ടം ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാവും. വാരം മധ്യത്തോടു കൂടി സ്ത്രീകൾ മൂലം അപമാനം, മാനഹാനി എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം കേൾക്കേണ്ട അവസ്ഥ സംജാതമാകും. വരവിൽ കവിഞ്ഞ ചെലവ്, അമിത ആഡംബര പ്രിയത്വം എന്നിവ മൂലം വാരം അവസാനം ധനക്ലേശം ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വളരെക്കാലമായി ഉണ്ടായിരുന്ന മനോദുഃഖം മാറി ജീവിതത്തിൽ സന്തോഷിക്കാനുള്ള ഒരുപാട് അവസരങ്ങൾ വന്നു ചേരുന്ന കാലമാണ്. തൊഴിൽപരമായി ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി ഉന്നത ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും. അപ്രതീഷിതമായി ബന്ധുജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാവും. കുടുംബത്തിൽ തനിക്കോ വേണ്ടപെട്ടവർക്കോ വിവാഹം നടക്കുവാൻ യോഗമുണ്ട്. വളരെക്കാലമായി കാണാതിരുന്ന ബന്ധു മിത്രാദികളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാന കയറ്റം പ്രതീക്ഷികാം. ദശാനാഥൻ മൗഢ്യത്തിൽ ആയവർ കൃത്യ പരിഹാരം ചെയ്താൽ വിദ്യാഭ്യാസ കാര്യങ്ങളിലും തൊഴിൽ ഇടങ്ങളിലും ഉള്ള പ്രശ്നങ്ങൾ മാറുവാൻ ഇടവരും. ജാതകത്തിൽ ബുധൻ നിൽക്കുന്ന സ്ഥാനം നോക്കി പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ചാൽ ജീവിതത്തിൽ എല്ലാകാര്യങ്ങളിലും ഉയർച്ച ഉണ്ടാവും. സാമ്പത്തിക ലാഭം, ദാമ്പത്യഐക്യം, മനഃസന്തോഷം എന്നിവ ഈ വാരം പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവാനോ ഏതെങ്കിലും കേസ് വഴക്കുകളിൽ പരാജയപ്പെടാനോ സാധ്യത ഉണ്ട്. അന്യജനങ്ങളെ സഹായിക്കാനുള്ള താത്പര്യം ഉണ്ടാവുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും സഹോദരങ്ങളുമായും നിസാര പ്രശ്നങ്ങൾക്ക് കലഹം ഉണ്ടാവാൻ ഇടയുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെടും. വാരം മധ്യത്തോടു കൂടി കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)