ബസ്തർ: ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടെന്നാണ് വിവരം. ഛത്തീസ്ഗഡിലെ സുക്മയിലാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ നടന്നത്. സുക്മ-ബിജാപൂർ ജില്ലാതിർത്തിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ നത്തിയത്. മൂന്ന് നക്സലുകൾ കൊല്ലപ്പെട്ട വിവരം ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ സ്ഥിരീകരിച്ചു.
ബസ്തർ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ലക്ഷ്യമിട്ട് നക്സലിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നക്സലുകളുടെ ശക്തികേന്ദ്രങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ ശക്തമാക്കിയത്.