കുംഭമേള ജനങ്ങളിലേക്ക് എത്തിക്കാനായി പ്രത്യേക റേഡിയോ ചാനൽ ‘കുംഭ്‍വാണി ‘ ജനുവരി 13 മുതൽ പ്രവർത്തനം ആരംഭിക്കും. ഭാരതത്തിന്റെ പൈതൃകം തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിലും പൗരന്മാർക്ക് അറിവ് പകർന്ന് നൽകുന്നതിലും പ്രസാർ ഭാരതിയുടെ പ്രതിബദ്ധതയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശത്ത് കഴിയുന്നവരിലേക്ക് വരെ റേഡിയോ ചാനൽ ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാകുംഭമേളയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തത്സമയം റേഡിയോ ചാനൽ വഴി ലഭ്യമാക്കും. 103.3 മെഗാ ഹെർട്സ് ഫ്രീക്വൻസിയിലാകും ചാനൽ പ്രക്ഷേപണം ചെയ്യുക. ജനുവരി 10 മുതൽ ഫെബ്രുവരി 26 വരെ രാവിലെ 5.55 മുതൽ രാത്രി 10.05 വരെയാകും സംപ്രേക്ഷണം.
പാരമ്പര്യവും സംസ്കാരവും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ റേഡിയോ ചാനലുകൾക്ക് പ്രത്യേക പങ്കുണ്ടെന്ന് ഉദ്ഘാടന ചടങ്ങിനിടെ യോഗി പറഞ്ഞു. പണ്ടുകാലത്ത് സാധാരണക്കാരുടെ പ്രധാന മാദ്ധ്യമമായിരുന്നു ആകാശവാണി. കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ താമചരിതമനസിലെ വരികൾ കേട്ടിരുന്നുവെന്നും യോഗി ആദിത്യനാഥ് ഓർമിച്ചു. കാലങ്ങൾ കഴിഞ്ഞതോടെ ട്രെൻഡും മാറി. ഇന്ന് നവമാദ്ധ്യമങ്ങളാണ് പ്രചാരത്തിലേറെ. എന്നിരുന്നാലും പ്രസാർ ഭാരതി തലയെടുപ്പോടെ തന്നെ നിലകൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
महाकुम्भ-2025, प्रयागराज को समर्पित आकाशवाणी के विशेष रेडियो चैनल ‘कुम्भवाणी'(FM 103.5 MHz) का आज शुभारंभ हुआ।
इस अवसर पर सूचना एवं प्रसारण राज्यमंत्री डॉ. एल मुरुगन जी भी वर्चुअल माध्यम से जुड़े।
महाकुम्भ के धार्मिक, आध्यात्मिक, सांस्कृतिक, सामाजिक और आर्थिक पहलुओं को जन-जन… pic.twitter.com/kRdtykFzvB
— Yogi Adityanath (@myogiadityanath) January 10, 2025
സനാതന ധർമത്തെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവരും കുംഭമേളയിൽ ജാതി വിവേചനം ഉണ്ടെന്നും പറയുന്നവർ മഹാകുംഭമേള നേരിൽ കാണണമെന്നും സമൂഹത്തിന്റെ നാനതുറകളിലുള്ളവർ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.















