'ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക'; വെറും കെട്ടുകഥ; 'ഫാത്തിമ ഷെയ്ഖ്' ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിക്കരുത്. സമയത്തിൻ്റെയും സാഹചര്യത്തിൻ്റെയും ആവശ്യമായിരുന്നു. ചിത്രം പോലും ഞാൻ രൂപകല്പന ചെയ്തതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 04:16 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപികയായി ആഘോഷിക്കപ്പെടുന്ന ഫാത്തിമ ഷെയ്ഖ് ഒരു “നിർമ്മിത കഥാപാത്രം” ആണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ദിലീപ് മണ്ഡൽ. ഫാത്തിമ ഷെയ്ഖ് എന്നൊരു വനിത ജീവിച്ചിരുന്നില്ലെന്നും ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും മണ്ഡൽ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്കൂൾ അധ്യാപികയെന്ന ലേബലിൽ “വ്യാജ ചരിത്രപുരുഷനെ” സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം എക്സിലൂടെ കുറ്റസമ്മതം നടത്തി.

2019 ലാണ് ഇന്ത്യയിലെ ആദ്യ മുസ്ലീം സ്‌കൂൾ അധ്യാപിക എന്ന പേരിൽ ഫാത്തിമ ഷെയ്ഖിനെ കുറിച്ചുള്ള ലേഖനം മണ്ഡൽ പ്രസി​ദ്ധീകരിച്ചത്. ജ്യോതിബ ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും സമകാലിക എന്ന പേരിലാണ് ഫാത്തിമ ഷെയ്ഖിനെ അവതരിപ്പിച്ചത്.

ഇന്ത്യൻ ചരിത്രം സാവിത്രിഭായി ഫൂലെയെ വാഴ്‌ത്തുമ്പോൾ എന്തുകൊണ്ട് ഫാത്തിമ ഷെയ്ഖിനെ മറന്നുവെന്ന തരത്തിലായിരുന്നു ലേഖനം. മുസ്ലീം സ്ത്രീയായത് കൊണ്ടാണോ ആഘോഷിക്കപ്പെടാത്തതെന്നും മണ്ഡൽ ചോദിക്കുന്നുണ്ട്. “ദി പ്രിൻ്റ്”  ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രസിദ്ധീകരിച്ചത്. മണ്ഡലിന്റെ ലേഖനത്തെ ചുവടുപിടിച്ച് ഫാത്തിമ ഷെയ്ഖിനെ കുറിച്ച് നിരവധി കഥകൾ പ്രചരിക്കുകയും ചെയ്തു.  എന്നാൽ മണ്ഡലിന്റെ കുറ്റസമ്മതത്തിന് തൊട്ടുപിന്നാലെ, വാർത്താ പ്ലാറ്റ്‌ഫോമായ “ദി പ്രിൻ്റ്”. വെബ്സൈറ്റിൽ നിന്ന് തന്റെ ലേഖനം പിൻവലിച്ചിട്ടുണ്ട്.

ദേശീയ മാദ്ധ്യമങ്ങളിൽ ലേഖനം ചർച്ചയായതോടെ മലയാളം മാദ്ധ്യമങ്ങളിലും ഫാത്തിമ ഷെയ്ഖ് ഇടം പിടിച്ചു. ” ഫാത്തിമ ഷെയ്ഖ് : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക, സാവിത്രി ഫുലേയോളം തന്നെ ചരിത്രത്തിൽ ഇടംപിടിക്കേണ്ട സാമൂഹ്യപരിഷ്കർത്താവ്” എന്ന തലക്കെട്ടിൽ 2020 ജനുവരി 4 ന് പ്രമുഖ മലയാളം ചാനലിന്റെ ഓൺലൈനിൽ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫാത്തിയുടെ ജന്മദിനം എന്നറിയപ്പെടുന്ന ജനുവരി 9 നാണ് ‘കുമ്പസാരം’ എന്ന തലക്കെട്ടിൽ  മണ്ഡലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്, “ഞാൻ ഒരു കെട്ടിച്ചമച്ച കഥാപാത്ര സൃഷ്ടിക്ക് ഫാത്തിമ ഷെയ്ഖ് എന്ന് പേരിട്ടു. എന്നോട് ക്ഷമിക്കൂ. ‘ഫാത്തിമ ഷെയ്ഖ്’ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം; അവൾ ഒരു ചരിത്ര വ്യക്തിയില്ല. ഒരു പ്രത്യേക ഘട്ടത്തിൽ ഞാൻ അത്തരം ഒരാളെ സൃഷ്ടിച്ചതാണ്. അറിഞ്ഞുകൊണ്ടാണ് ഞാനിത് ചെയ്തത്.

ഞാൻ എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിക്കരുത്. അത് സമയത്തിന്റെയും സാഹചര്യത്തിന്റെയും ആവശ്യമായിരുന്നു.  ചിത്രം പോലും ഞാൻ രൂപകല്പന ചെയ്തതാണ്. എന്റെ ലേഖനങ്ങളിലൂടെ അങ്ങനെ ഫാത്തിമ പ്രശസ്തയായി. രാഷ്‌ട്രീയവും പ്രത്യയശാസ്ത്രപരവുമായ ആവശ്യങ്ങൾക്കായി പലരും എന്റെ നിർമ്മിതിയെ ഉപയോ​ഗിച്ചു.

ജ്യോതിബ ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും പൂർണ്ണമായ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരോടൊപ്പം പഠിപ്പിച്ച ഒരാളായി ഫാത്തിമ ഷെയ്ഖിന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ല. ബാബാസാഹേബ് അംബേദ്കർ പോലും അത്തരമൊരു പേര് പരാമർശിച്ചിട്ടില്ല. മഹാത്മാ ഫൂലെയുടെയോ സാവിത്രിഭായ് ഫൂലെയുടെയോ ജീവചരിത്രകാരന്മാരാരും ഫാത്തിമ ഷെയ്ഖിനെ പരാമർശിച്ചിട്ടില്ല. 15 വർഷം മുമ്പ് വരെ ഒരു മുസ്ലീം പണ്ഡിതനും ഈ പേര് പരാമർശിച്ചിട്ടില്ല. ഫൂലെ ദമ്പതികളുടെ വിദ്യാഭ്യാസ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ബ്രിട്ടീഷ് രേഖകളിലും ഫാത്തിമ ഷെയ്ഖിനെ കുറിച്ചും പരാമർശമില്ല. ഫാത്തിമയെ എവിടെയും കാണാനാകില്ല.

Confession:

I had created a myth or a fabricated character and named her Fatima Sheikh.

Please forgive me. The truth is that “Fatima Sheikh” never existed; she is not a historical figure. Not a real person.

It is my mistake that, during a particular phase, I created this name… pic.twitter.com/8pHjiQXTfG

— Dilip Mandal (@Profdilipmandal) January 9, 2025

ദയവായി എന്റെ പഴയ ട്വീറ്റുകളോ ഫേസ്ബുക്ക് പോസ്റ്റുകളോ ലേഖനങ്ങളോ പഠനത്തിനോ ​ഗവേഷണത്തിനോ ഉപയോ​ഗിക്കരുത്. കാരണം ഞാൻ കൂടുതൽ പറഞ്ഞത് ഫാത്തിമ ഷെയ്ഖ് എന്ന വ്യാജ പേരാണ്”, ദിലീപ് മണ്ഡൽ പറഞ്ഞു.

Tags: FictionFathima SheikhDileep mandal
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies