ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും നടിയുമായി അനുഷ്കയും കുട്ടികൾക്കൊപ്പം ആത്മീയ യാത്രയിൽ. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ആത്മീയ നേതാവ് പ്രമാനന്ദ് ജി മഹാരാജിന്റെ ആശ്രമത്തിലാണ് മക്കളായ വാമികയ്‌ക്കും അകായിക്കുമൊപ്പം താരം എത്തിയത്. ഇത് രണ്ടാം തവണയാണ് വൃന്ദാവനത്തിൽ ഇരുവരും എത്തുന്നത്. നേരത്തെ 2023 ഏകദിന ലോകകപ്പിനിടെയായിരുന്നു ആദ്യ സന്ദർശനം.
ഇരുവരും പ്രമാനന്ദ് ജി മഹാരാജിനെ സന്ദർശിക്കുന്ന വീഡിയോ വൈറലായി. ജനുവരി 10നായിരുന്നു സന്ദർശനം. കൃഷ്ണ ഭക്തനായ പ്രമാന്ദ് മഹാരാജ് ആത്മീയതയിലൂന്നിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ആളാണ്. ആത്മസാക്ഷാത്കാരത്തിലേക്കുള്ള നിർദേശങ്ങളാണ് ആത്മീയാചാര്യൻ നൽകുന്നതെന്നാണ് അനുയായികൾ പറയുന്നത്. നിരവധിപേരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിൽ മെഡിറ്റേഷനും പ്രഭാഷണങ്ങൾ കേൾക്കാനും എത്തുന്നത്. ഇതിനൊപ്പം സാമൂഹിക സേവനത്തിലും ആകൃഷ്ടരായ നിരവധിപേർ ആശ്രമത്തിലെത്തുന്നുണ്ട്.
അതേസമയം ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നിറം മങ്ങിയ പ്രകടനമായിരുന്നു മുൻ ക്യാപ്റ്റൻ്റേത്. വിരമിക്കണമെന്ന മുറവിളികൾക്ക് നടുവിലാണ് കോലി ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്നത്. താരം ഇംഗ്ലണ്ട് പരമ്പരയിൽ കളിച്ചേക്കും.
View this post on Instagram
“>















