മുംബൈ; കല്യാൺ വെസ്റ്റ് ശ്രീ മുത്തപ്പൻ സേവാസൻസ്തയുടെ ആഭിമുഖ്യത്തിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച (ജനുവരി 11 ന്) നടക്കും. പതിനേഴാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവമാണ് ഇത്തവണ നടക്കുന്നത്.
കല്യാൺ വെസ്റ്റിലെ സീനിയർ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിലാണ് മുത്തപ്പൻ വെള്ളാട്ടം നടക്കുക. രാവിലെ 5.30ന് ഗണപതിഹോമം, ഉച്ചക്ക് 11നും 12.30നും മദ്ധ്യേ ശ്രീ മുത്തപ്പൻ മലയിറക്കൽ കർമ്മം, വൈകിട്ട് 3.00 മുതൽ 4.00 മണി വരെ തായമ്പക, വൈകിട്ട് 4.30ന് ശ്രീ മുത്തപ്പൻ വെള്ളാട്ടം, വൈകിട്ട് 7.00 മുതൽ അന്നദാനം തുടങ്ങിയവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 98200 44337