മുംബൈ: ഹിന്ദു ഐക്യവേദി എല്ലാവർഷവും നൽകി വരുന്ന ജ്യോതിർഗമയ പുരസ്‌കാരത്തിന് ഈ വർഷം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിഫലം കൂടാതെ ഭാരതീയ സംസ്‌കൃതിയുടെ പ്രചരണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ആദരസൂചകമായാണ് ജ്യോതിർഗമയ പുരസ്‌കാരം നൽകുന്നത്.
ധനുമാസ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് കല്യാൺ ഈസ്റ്റ് അയ്യപ്പ ക്ഷേത്രത്തിൽ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രത്യേക തിരുവാതിര പരിപാടിയിൽ പുരസ്‌കാരം നൽകും. എട്ട് തിരുവാതിരകളിലായി അറുപതിലധികം സ്ത്രീകൾ അണിനിരക്കുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.