"അപ്പോകാലിപ്സ് സിനിമയേക്കാൾ 1000 മടങ്ങ് ഭയാനകം"; 10 ഒളിമ്പിക് മെഡലുകളും വീടും ചാരമായ വേദനയിൽ നീന്തൽ താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

“അപ്പോകാലിപ്സ് സിനിമയേക്കാൾ 1000 മടങ്ങ് ഭയാനകം”; 10 ഒളിമ്പിക് മെഡലുകളും വീടും ചാരമായ വേദനയിൽ നീന്തൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 12:48 pm IST
FacebookTwitterWhatsAppTelegram

അമേരിക്കൻ നീന്തൽ താരവും ഒളിമ്പ്യനുമായ ​ഗാരി ഹാൾ ജൂനിയർ തന്റെ കരിയറിൽ നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. ഒരു കായികതാരത്തിന് സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. എന്നാൽ ആ പത്ത് മെഡലുകളും ഇപ്പോൾ ചാരമായിരിക്കുന്നു. ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടുതീ ​ഗാരിയുടെ ഒളിമ്പിക് നേട്ടവും കവർന്ന് കത്തിപ്പടരുകയാണ്..

കഴിഞ്ഞ 3-4 ദിവസമായി അമേരിക്കൻ നഗരമായ ലോസ് ഏഞ്ചൽസിൽ തുടരുന്ന കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി ചാരമാക്കുകയും അത്രയുമേറെ വീടുകളും കെട്ടിടങ്ങളും ചാമ്പലാക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായി ഓടിരക്ഷപ്പെട്ടവരിൽ പാവപ്പെട്ടവരും പണക്കാരും സാധാരണക്കാരുമെല്ലാമുണ്ട്. ഇത്തരത്തിൽ കിടപ്പാടവും സ്വത്തുക്കളും നഷ്ടപ്പെട്ട പ്രമുഖരിൽ ഒരാളാണ് 50-കാരനായ ​ഗാരി.

ഒരുകാലത്ത് അമേരിക്കയുടെ അഭിമാനം വാനോളം ഉയർത്തിയ നീന്തൽ താരം. എല്ലാം നഷ്ടപ്പെട്ടവരിൽ അദ്ദേഹവുമുണ്ട്. സിഡ്നി മോണിം​ഗ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ ​ഗാരി ഹാൾ പറയുന്നത് പ്രകാരം പസഫിക് പാലിസേഡ്സിലുള്ള അദ്ദേഹത്തിന്റെ വാടകവീട് പൂർണമായും കത്തിയെരിഞ്ഞു. പത്ത് ഒളിമ്പിക് മെഡലുകളും നശിച്ചു. കുട്ടികളെ നീന്തൽ പഠിപ്പിച്ചിരുന്ന സ്വിമ്മിം​ഗ് പൂളടക്കമുള്ള എല്ലാം നഷ്ടപ്പെട്ടു. തന്റെ വളർത്തുനായയും കുറച്ച് വ്യക്തി​ഗത വസ്തുക്കളും മാത്രമാണ് വീടൊഴിയുന്ന സമയത്ത് ഒപ്പം കൂട്ടാനായതെന്നും അദ്ദേഹം പറയുന്നു.

നിങ്ങളിതുവരെ കണ്ടിട്ടുള്ള അപ്പോകാലിപ്സ് ചിത്രങ്ങളേക്കാൾ (apocalypse – ലോകാവസാനം പ്രമേയമായവ) ഭയാനകമാണ് കാര്യങ്ങൾ. അതിനേക്കാൾ ആയിരം മടങ്ങ് ദയനീയവും മോശവുമാണ് അവസ്ഥയെന്നും ​ഗാരി പ്രതികരിച്ചു. വീട്ടിൽ നിന്നിറങ്ങി രക്ഷപ്പെടാൻ നേരം മെഡലുകളെക്കുറിച്ച് ഓർത്തില്ല. എല്ലാം കത്തിപ്പടരാൻ തുടങ്ങിയിരുന്നു. ആ ഒളിമ്പിക് മെഡലുകൾ നഷ്ടപ്പെട്ടാലും തനിക്ക് ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കുന്നു. എന്തൊക്കെ പറഞ്ഞാലും അതൊരു ഭൗതികവസ്തുവല്ലേ.. അതൊക്കെ വീണ്ടെടുക്കാൻ ഒരുപക്ഷെ പ്രയാസമായിരിക്കും, പക്ഷെ ഇതുപോലെയൊരു സാഹചര്യത്തിൽ എന്തുചെയ്യാനാകും? – ​ഗാരി ചോദിച്ചു.

ദക്ഷിണ കാലിഫോർണിയയെ ഏതാണ്ട് പൂർണമായും ചാമ്പലാക്കിയ കാട്ടുതീ ലക്ഷക്കണക്കിന് പേരെയാണ് അഭയാർത്ഥികളാക്കിയത്. ശക്തമായ വരണ്ട കാറ്റ് ഇടവേളകളില്ലാതെ വീശുന്നതിനാൽ തീയണക്കാനുള്ള ദൗത്യം ശ്രമകരമായി തുടരുകയാണ്. ലോസ് ഏഞ്ചൽസിലെ സമ്പന്ന ടൗണുകളും അ​ഗ്നിക്കിരയായതോടെ പ്രമുഖ ഹോളിവുഡ് താരങ്ങളടക്കം ഭവനരഹിതരായി. ഇതിനോടകം 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോ​ഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം 12,000 കെട്ടിടങ്ങളും എരിഞ്ഞമർന്നു.

Tags: wildfireFEATURED2Los AngelesLos Angeles WildfireApocalypse
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies