ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധം; പാണക്കാട് തങ്ങളെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധം; പാണക്കാട് തങ്ങളെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മുസ്ലീം ലീഗ്- സമസ്ത പോര് മുറുകുന്നു. പാണക്കാട് സാദിഖലി തങ്ങൾ ക്രൈസ്‍തവ ആചാരങ്ങളിൽ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി സമസ്ത യുവജന നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ഇതര മതസ്ഥരുടെ ആചാരങ്ങളുടെ ഭാ​ഗമാകുന്നത് ഇസ്ലാം ധർമ്മശാസ്ത്രത്തിന് വിരുദ്ധമാണ്. സമസ്‍തയിൽ ജമാ അത്തെ ഇസ്ലാമി നുഴഞ്ഞു കയറിയെന്നും ഹമീദ് ഫൈസി ആരോപിച്ചു. ക്രിസ്മസ് കാലത്ത് സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതന്മാരെ സന്ദർശിച്ച് കേക്ക് മുറിച്ചു കഴിച്ചതിന്റെ പേരിലാണ് സമസ്ത നേതാവ് പാണക്കാട് തങ്ങൾക്കെതിരെ തിരിഞ്ഞത്.

വിശ്വാസമില്ലാതെ ഇതര മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗമാകുന്നതിൽ തെറ്റില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. ഇതും ഹമീദ് ഫൈസി അമ്പലക്കടവിനെ ചൊടിപ്പിച്ചു.

ജമാ അത്തെ ഇസ്ലാമിയേയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് രൂക്ഷമായാണ് വിമർശിക്കുന്നുണ്ട്. പിഎംഎ സലാം ലീ​ഗിന്റെ നേതൃസ്ഥാനത്ത് എത്തിയതിൽ ജമാ അത്തെ ഇസ്ലാമിക്ക് പങ്കുണ്ട്. മുസ്ലീം സമൂഹത്തിനുള്ളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് ജമാ അത്തെ ഇസ്ലാമി നടത്തുന്നത്. ഇവരുടെ ശ്രമം തിരിച്ചറിയാൻ വൈകി. മുസ്ലീം ലീഗിനെ പിളർത്തി ഐഎൻഎൽ ഉണ്ടാക്കിയതിൽ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന് പങ്കുണ്ട്. അന്ന് ഐഎൻഎലിന്റെ നേതാവായി സിമി നേതാവായിരുന്ന എം എ വഹാബിനെ നിർദേശിച്ചത് ജമാ അത്തെ ഇസ്ലാമിയാണെന്നും ഹമീദ് ഫൈസി പറഞ്ഞു.

സമസ്തയിൽ ലീഗ് വിരുദ്ധ വിഭാഗം ഉണ്ടെന്ന് ആദ്യമായി ആരോപിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വൺ ആണെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തുന്നു. ആൾബലത്തിൽ കുറവാമെങ്കിലും മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്ന ഹമീദ് ഫൈസി വിമർശിച്ചു.

കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമിയും ലീ​ഗും തമ്മിൽ പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും സാദിഖലി ശിബാബ് തങ്ങൾ  പറഞ്ഞിരുന്നു. ഇതിന് പിന്നാലെ  എസ്കെഎസ്എസ്എഫ് ആദർശ സമ്മേളനത്തിലായിരുന്നു ഹമീദ് ഫൈസിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിക്കതിരെ സമസ്തയിലെ ഒരു വിഭാ​ഗം രൂക്ഷമായി വിമർശിക്കുമ്പോഴാണ് പാണക്കാട് തങ്ങളെ പോലുള്ളവർ ഇവരെ കൂടെ നിർത്താനാണ് ശ്രമിക്കുന്നതെന്നും ശ്രദ്ധേയമാണ്. സമസ്തയുടെ മലപ്പുറം മുശ്ശാവറ അം​ഗം കൂടിയാണ് ഹമീദ് ഫൈസി.

 

Tags: samasthaസമസ്തമുസ്ലീം ലീഗ്പാണക്കാട് സാദിഖലി തങ്ങൾ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies