5ജിക്ക് പിന്നാലെ ‘5.5ജി’ നെറ്റ്‍വർക്ക്! സാങ്കേതിക കുതിപ്പിൽ റിലയൻസ് ജിയോ; ലോട്ടറിയടിച്ചത് വൺപ്ലസ് ഉപയോക്താക്കൾക്ക്

Published by
Janam Web Desk

ഇന്ത്യയിൽ 5.5 ജി നെറ്റ്‌വർക്ക് അവതരിപ്പിച്ച് ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. വൺപ്ലസുമായി സഹകരിച്ചാണ് ജിയോ നെറ്റ്‍വർക്ക് വികസിപ്പിച്ചെടുത്തത്. മിന്നൽ വേ​ഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാനും മികച്ച സേവനങ്ങൾ ഞൊടിയിടയിൽ നൽകാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. വൺപ്ലസ് 13 സീരിസ് സ്മാർട്ട്‌ഫോണുകളാകും 5.5ജി നെറ്റ്‍വർക്ക് സപ്പോർട്ട് ചെയ്യുന്ന ആദ്യ ഉപകരണം.

5ജി നെറ്റ്‍വർക്കിനെ അപേക്ഷിച്ച് ഡൗണ്ഡലോഡ്, അപ്‌ലോഡ‍് വേ​ഗ​തയിൽ ഉൾപ്പടെ വലിയ വ്യത്യാസം സൃഷ്ടിക്കാൻ പുത്തൻ നെറ്റ്‍‌‌വർക്കിന് സാധിക്കും. 10 Gbps-ൽ ഫയലുകൾ ഡൗൺലോഡ് ചെയ്യാം. സിനിമ പോലുള്ള വലിയ ഫയലുകൾ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാനാകും. തടസമില്ലാതെ 4K സ്ട്രീമിം​ഗ് സാധ്യമാകും.

1 Gbps വരെയാണ് അപ്‍‌ലോഡ് വേ​ഗത. ​ഗെയിമിം​ഗിനും വീഡ‍ിയോ കോളിനും മികച്ച പെർഫോമൻസ് നൽകാൻ 5.5 ജിക്ക് സാധിക്കുമെന്നാണ് ജിയോയുടെ അവകാശവാദം. തിരക്കേറിയ സ്ഥലങ്ങളിൽ വരെ സ്ഥിരതയോടെ ഇന്റർനെറ്റ് ലഭ്യമാകും. ഒരേ സമയം ഒന്നിലേറെ ടവറുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും.

Share
Leave a Comment