ബെംഗളൂരു: സ്‌പെയ്‌ഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരപരിധി വീണ്ടും കുറച്ചതായി ഇസ്രാ. നിലവിൽ 230 മീറ്റർ അകലത്തിലാണ് ഉപഗ്രഹങ്ങളുള്ളത്. ഉപഗ്രഹങ്ങളുടെ സെൻസറുകൾ വിലയിരുത്തുകയാണെന്നും പേടകങ്ങൾ സുരക്ഷിതമാണെന്നും ഐഎസ്ആർഒ അറിയിച്ചു. ഡോക്കിംഗ് ചെയ്യുന്ന ദിവസമോ സമയോ ഇസ്രോ പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇന്ന് രണ്ട് തവണയാണ് പേടകങ്ങളെ അടുപ്പിച്ചത്. ഇന്നലെ പേടകങ്ങളെ 1.5 കിലോമീറ്റർ പരിധിയിൽ ഹോൾഡ് മോഡിൽ നിർത്തിയിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററാക്കി കുറച്ചു. ഇതിന് ശേഷമാണ് 230 അകലത്തിലേക്ക് പേടകങ്ങളെ എത്തിച്ചത്. ഇനി 225 മീറ്ററിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ ഡോക്കിംഗിൽ സാങ്കേതിക പ്രശ്നം നേരിട്ട ഘട്ടമാണ് ഇപ്പോൾ വിജയകരമായി പിന്നിട്ടിരിക്കുന്നത്. ഓരോ പടിയും വളരെ കരുതലോടെയാണ് ഇസ്രോ നടത്തുന്നത്.
Leave a Comment