കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം എട്ടാം തീയതിയാണ് സംഭവം. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസിൽ വച്ചാണ് അതിക്രമം ഉണ്ടായത്. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മോശമായ രീതിയിൽ ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.















