ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന് പറയാനുള്ളത് 50 സുവർണ വർഷങ്ങളുടെ ചരിത്രം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പല നിർണായക ഏടുകൾക്കും വേദിയായത് വാങ്കഡെയായിരുന്നു. 2011 ലെ ലോകകപ്പ് വിജയം, ധോണിയുടെ ക്ലൈമാക്സിലെ ക്ലാസിക് സിക്സ്, മാസ്റ്റർ ബ്ലാസ്റ്ററുടെ വിരമിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി അവിസ്മരണീയ ഓർമകളാണ് വാങ്കഡെയിൽ നിറയുന്നത്. ജനുവരി 19-നാണ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ. ക്രിക്കറ്റ് നിർവാഹകനും രാഷ്‌ട്രീയക്കാരനുമായ ശേഷ്റാവു കൃഷ്ണറാവു വാങ്കഡെയുടെ പേരാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്.
1974-ൽ ബോംബെ ക്രിക്കറ്റ് അസോസിയേഷനും ക്രിക്കറ്റ് ക്ലബ് ഒഫ് ഇന്ത്യയും തമ്മിലുണ്ടായ തർക്കത്തിൽ നിന്നാണ് വാങ്കെഡെ സ്റ്റേഡിയം പിറവി കൊള്ളുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു അത്. ബി.സി.എ ആണ് വാങ്കഡെ നിർമിക്കുന്നത്. ചർച്ച്ഗേറ്റ് പരിസരത്ത് മറൈൻ ഡ്രൈവിന് സമീപത്ത് ഏകദേശം 13 മാസത്തിനുള്ളിൽ സ്റ്റേഡിയം നിർമിച്ചു. 1975-ൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. 201 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ക്ലൈവ് ലോയിഡിന്റെ അപരാജിത ഡബിൾ സെഞ്ച്വറി പിറക്കുകയും മൻസൂർ അലിഖാൻ പട്ടൗടിയുടെ അവസാന ടെസ്റ്റുമായിരുന്നു അത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയവും വാങ്കഡെയിലായിരുന്നു. ന്യൂസിലൻഡായിരുന്നു എതിരാളി.
അന്നു മുതൽ വാങ്കഡെ സ്റ്റേഡിയം പല അവിസ്മരണീയ മുഹൂർത്തങ്ങൾക്കും സാക്ഷിയായി. വെസ്റ്റ് ഇൻഡീസിനെതിരെ സുനിൽ ഗവാസ്‌കറിന്റെ 205 റൺസ്, 1978-79 പരമ്പരയിൽ ഇതേ കളിയിൽ ആൽവിൻ കാളിചരൺ നേടിയ 187 എന്നിങ്ങനെ മികച്ച ഇന്നിംഗ്‌സുകൾക്കും1980 ജൂബിലി ടെസ്റ്റിൽ ഇയാൻ ബോത്തമിന്റെ സെഞ്ച്വറിയും പതിമൂന്ന് വിക്കറ്റുകളും നേടിയുള്ള ഓൾറൗണ്ട് പ്രകടനങ്ങൾക്കും വാങ്കഡെ വേദിയായി. ഇംഗ്ലണ്ടിനെതിര വിനോദ് കാംബ്ലി നേടിയ 224. 1985-ൽ ആഭ്യന്തര ക്രിക്കറ്റിൽ രവിശാസ്ത്രി ഓരോവറിൽ ആറ് സിക്സ് പറത്തിയതും ഇതേ സ്റ്റേഡിയത്തിൽ തന്നെ.
അന്ന് ഫസ്റ്റക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ ഡബിളും ഇവിടെ പിറന്നു. 2016–17ൽ ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‌ലി നേടിയ 235 റൺസാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്‌കോർ . 2011-ൽ നവീകരണം നടക്കുന്നതുവരെ കടത്തീരത്തെ കാറ്റ് സ്വീംഗ് ബൗളർമാർ വലിയൊരു ആനുകൂല്യം നൽകിയിരുന്നു. ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയായപ്പോഴായിരുന്നു നവീകരണം. ബാറ്റിംഗിനെ പിന്തണയ്‌ക്കുന്ന പിച്ച് സ്പിന്നിനെയും അകമഴിഞ്ഞ് സഹായിക്കാറുണ്ട്. ശ്രീലങ്കയെ തോൽപ്പിച്ച് 2011-ൽ ഇന്ത്യ രണ്ടാം തവണ ചാമ്പ്യന്മാരായിരുന്നു.
The stage is set! 🎉
Join us on January 19, 2025, as we celebrate 50 glorious years of Wankhede Stadium – a symbol of cricketing heritage in India 🏏#MCA #Mumbai #Cricket #Wankhede #BCCI pic.twitter.com/cHHamvjPVz
— Mumbai Cricket Association (MCA) (@MumbaiCricAssoc) December 19, 2024















