ഒരു തർക്കത്തിൽ നിന്ന് പിറന്നു! വാങ്കഡെയുടെ 50 സുവർണ വർഷങ്ങൾ, അറിയാം ഓർമകളുടെ ചരിത്രംപേറുന്ന സ്റ്റേഡിയത്തെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു തർക്കത്തിൽ നിന്ന് പിറന്നു! വാങ്കഡെയുടെ 50 സുവർണ വർഷങ്ങൾ, അറിയാം ഓർമകളുടെ ചരിത്രംപേറുന്ന സ്റ്റേഡിയത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 11:55 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന് പറയാനുള്ളത് 50 സുവർണ വർഷങ്ങളുടെ ചരിത്രം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പല നിർണായക ഏടുകൾക്കും വേദിയായത് വാങ്കഡെയായിരുന്നു. 2011 ലെ ലോകകപ്പ് വിജയം, ധോണിയുടെ ക്ലൈമാക്സിലെ ക്ലാസിക് സിക്സ്, മാസ്റ്റർ ബ്ലാസ്റ്ററുടെ വിരമിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി അവിസ്മരണീയ ഓർമകളാണ് വാങ്കഡെയിൽ നിറയുന്നത്. ജനുവരി 19-നാണ് ​ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ. ക്രിക്കറ്റ് നിർവാഹകനും രാഷ്‌ട്രീയക്കാരനുമായ ശേഷ്റാവു കൃഷ്ണറാവു വാങ്കഡെയുടെ പേരാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്.

1974-ൽ ബോംബെ ക്രിക്കറ്റ് അസോസിയേഷനും ക്രിക്കറ്റ് ക്ലബ് ഒഫ് ഇന്ത്യയും തമ്മിലുണ്ടായ തർക്കത്തിൽ നിന്നാണ് വാങ്കെഡെ സ്റ്റേഡിയം പിറവി കൊള്ളുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു അത്. ബി.സി.എ ആണ് വാങ്കഡെ നിർമിക്കുന്നത്. ചർച്ച്ഗേറ്റ് പരിസരത്ത് മറൈൻ ഡ്രൈവിന് സമീപത്ത് ഏകദേശം 13 മാസത്തിനുള്ളിൽ സ്റ്റേഡിയം നിർമിച്ചു. 1975-ൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റോടെ ഉ​​ദ്ഘാടനം ചെയ്യപ്പെട്ടു. 201 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ക്ലൈവ് ലോയിഡിന്റെ അപരാജിത ഡബിൾ സെഞ്ച്വറി പിറക്കുകയും മൻസൂർ അലിഖാൻ പട്ടൗടിയുടെ അവസാന ടെസ്റ്റുമായിരുന്നു അത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയവും വാങ്കഡെയിലായിരുന്നു. ന്യൂസിലൻഡായിരുന്നു എതിരാളി.

അന്നു മുതൽ വാങ്കഡെ സ്റ്റേഡിയം പല അവിസ്മരണീയ മുഹൂർത്തങ്ങൾക്കും സാക്ഷിയായി. വെസ്റ്റ് ഇൻഡീസിനെതിരെ സുനിൽ ഗവാസ്‌കറിന്റെ 205 റൺസ്, 1978-79 പരമ്പരയിൽ ഇതേ കളിയിൽ ആൽവിൻ കാളിചരൺ നേടിയ 187 എന്നിങ്ങനെ മികച്ച ഇന്നിംഗ്‌സുകൾക്കും1980 ജൂബിലി ടെസ്റ്റിൽ ഇയാൻ ബോത്തമിന്റെ സെഞ്ച്വറിയും പതിമൂന്ന് വിക്കറ്റുകളും നേടിയുള്ള ഓൾറൗണ്ട് പ്രകടനങ്ങൾക്കും വാങ്കഡെ വേദിയായി. ഇം​ഗ്ലണ്ടിനെതിര വിനോദ് കാംബ്ലി നേടിയ 224. 1985-ൽ ആഭ്യന്തര ക്രിക്കറ്റിൽ രവിശാസ്ത്രി ഓരോവറിൽ ആറ് സിക്സ് പറത്തിയതും ഇതേ സ്റ്റേഡിയത്തിൽ തന്നെ.

അന്ന് ഫസ്റ്റക്ലാസ് ക്രിക്കറ്റിലെ വേ​ഗമേറിയ ഡബിളും ഇവിടെ പിറന്നു. 2016–17ൽ ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‌ലി നേടിയ 235 റൺസാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്‌കോർ . 2011-ൽ നവീകരണം നടക്കുന്നതുവരെ കടത്തീരത്തെ കാറ്റ് സ്വീം​ഗ് ബൗളർമാർ വലിയൊരു ആനുകൂല്യം നൽകിയിരുന്നു. ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയായപ്പോഴായിരുന്നു നവീകരണം. ബാറ്റിം​ഗിനെ പിന്തണയ്‌ക്കുന്ന പിച്ച് സ്പിന്നിനെയും അകമഴിഞ്ഞ് സഹായിക്കാറുണ്ട്. ശ്രീലങ്കയെ തോൽപ്പിച്ച് 2011-ൽ ഇന്ത്യ രണ്ടാം തവണ ചാമ്പ്യന്മാരായിരുന്നു.

The stage is set! 🎉

Join us on January 19, 2025, as we celebrate 50 glorious years of Wankhede Stadium – a symbol of cricketing heritage in India 🏏#MCA #Mumbai #Cricket #Wankhede #BCCI pic.twitter.com/cHHamvjPVz

— Mumbai Cricket Association (MCA) (@MumbaiCricAssoc) December 19, 2024

Tags: 50%completesHistorystadiumYearsWankhede
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies