റായ്പൂർ: ഛത്തീസ്ഗഡിൽ വൻ നിക്ഷേപ പദ്ധതിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. വൈദ്യുതി, സിമന്റ്, വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യം, ടൂറിസം എന്നീ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.
In a meeting with the Honourable Chief Minister of Chhattisgarh, Shri Vishnu Deo Sai, Gautam Adani, Chairman of the Adani Group, announced a planned investment of ₹60,000 crore to expand the group’s power plants in Raipur, Korba, and Raigarh. This expansion will enhance… pic.twitter.com/5mz6NgqxOA
— CMO Chhattisgarh (@ChhattisgarhCMO) January 12, 2025
ഛത്തീസ്ഗഡിലെ റായ്പൂർ, കോർബ, റായ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ള അദാനി പവർ പ്ലാന്റുകളിൽ 60,000 കോടിയുടെ നിക്ഷേപമാണ് നടത്തുക. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന കപ്പാസിറ്റി 6,120 മെഗാവാട്ട് കൂടി വർദ്ധിപ്പിക്കാൻ അധിക നിക്ഷേപം സഹായിക്കുമെന്നാണ് വിലയിരുത്തൽ. അദാനി ഗ്രൂപ്പിന്റെ സിമന്റ് പ്ലാന്റുകളിൽ 5,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും ഗൗതം അദാനി ഉറപ്പുനൽകിയിട്ടുണ്ട്. ഇതുകൂടാതെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, നൈപുണ്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ അടുത്ത നാല് വർഷത്തിനിടെ 10,000 കോടിയുടെ നിക്ഷേപം (CSRന് കീഴിൽ) നടത്തുമെന്നും സംസ്ഥാന സർക്കാരിന് ഗൗതം അദാനി വാക്കുനൽകി. അദാനി ഫൗണ്ടേഷൻ മുഖേനയാണിത് നടപ്പിലാക്കുക.
അദാനി ഗ്രൂപ്പിന്റെ അധിക നിക്ഷേപം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഉയർത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.















