ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന മലയാള സിനിമയാകുന്നതാണ് ബോക്സോഫീസിൽ കണ്ടത്. ബോളിവുഡിലും തെലുങ്കിലും തമിഴിലും കത്തിക്കയറി ചിത്രം നൂറ് കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. അഭിനയിച്ച മിക്കവർക്കും വലിയ മൈലേജ് നൽകിയ ചിത്രം ഡിസംബർ 20നാണ് തിയേറ്ററിലെത്തിയത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നെല്ലാം വലിയ ഓഫറുകൾ വന്നുവെന്ന് ഉണ്ണിമുകുന്ദൻ വെളിപ്പെടുത്തി. പക്ഷേ ചാടിക്കയറി ഒന്നും ചെയ്യാൻ താൻ താത്പ്പര്യപ്പെടുന്നില്ലെന്നും ഉണ്ണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സെൻസർ ബോർഡ് കണ്ട് ബോധ്യപ്പെട്ട വയലൻസ് രംഗങ്ങൾ മാത്രമേ മാർക്കോയിലുള്ളു.
40 മിനിട്ടോളം ചിത്രത്തിൽ നിന്ന് നീക്കയ ശേഷമാണ് റിലീസ് ചെയ്തിരിക്കുന്നതെന്നും ഉണ്ണി പറയുന്നു. എനിക്ക് വ്യക്തിപരമായി അധികം എ സർട്ടിഫിക്കറ്റ് പടങ്ങളുമായി പോകാൻ താത്പ്പര്യമില്ല. ത്രില്ലർ,ഫാൻ്റസി പടങ്ങളെല്ലാം വരുന്നുണ്ട്. പാൻ ഇന്ത്യൻ താരമെന്ന വിശേഷണത്തിലും സന്തോഷമുണ്ടെന്നും നടൻ വ്യക്തമാക്കി.















