1200 മകരമാസഫലം; ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ.

Published by
Janam Web Desk

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

മേടം രാശിക്കാർക്ക് കർമ്മസ്ഥാനത്ത് രവിയുടെ സംക്രമം വളരെ അധികം നേട്ടങ്ങൾ ജീവിതത്തിൽ നേടി കൊടുക്കും. സർക്കാർ സംബന്ധമായ ജോലിയിൽ ഇരിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. കുടുംബ ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. വ്യാപാര- ബിസിനസ്സ് ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാവും. വിവാഹ ഭാഗ്യം, വാഹനം, പുതിയ വീട് എന്നിവ വന്നു ചേരും. സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവർ മൂലം ജീവിതത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളാൽ അംഗീകരിക്കപ്പെടും

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഉള്ള ചെറിയ സംശയം പോലും അനൈക്യം വർധിപ്പിക്കുകയും, അത് ഒരു പക്ഷെ വിവാഹമോചനം വരെ എത്തിയേക്കാം. പുരുഷന്മാർ സ്ത്രീകളുമായി ഇടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അപവാദം കേൾക്കാനും ധനനഷ്ടം സംഭവിക്കാനും അത് വഴി ദുരിതത്തിനും യോഗമുണ്ട്. ധനസംബന്ധമായ കേസ് വഴക്കുകൾ ഉണ്ടാവുന്ന സമയമാണ്. സർക്കാർ ഇതര കർമ്മ മേഖലയിൽ ക്ലേശം വർദ്ധിക്കാനും സ്ഥാനഭ്രംശത്തിന് വഴി വച്ചേക്കും. ശരീര സുഖക്കുറവ് അനുഭവപ്പെടും. സംസാരത്തിൽ മിതത്വo പാലിച്ചില്ലെങ്കിൽ ശത്രുത ഉണ്ടാവും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. സ്വത്ത് സംബന്ധമായി കേസ് വഴക്കുകൾ ഉണ്ടാവാനും കുടുബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളിൽ നിന്നും കുത്തുവാക്കുകൾ ഉണ്ടാകുവാൻ ഇടയുണ്ട്. ശരീരഅസ്വാസ്ഥ്യം ഉണ്ടാകുവാനും ആശുപത്രി വാസത്തിനും ഇടയുണ്ട്. എന്നാൽ ചിലർക്ക് ഉന്നത തൊഴിൽ സ്ഥാനപ്രാപ്തി, പുതു വസ്ത്രം, വ്യാപാര വിജയം, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം, ആരോഗ്യ വർദ്ധനവ്, കുടുംബ സുഖം, ധന നേട്ടം എന്നിവ ഉണ്ടാകും. എന്നിരുന്നാലും അഗ്നി സംബന്ധമായി ജോലി ചെയ്യുന്നവരും ചുമ, ശ്വാസ കോശ രോഗങ്ങൾ എന്നിവ ഉള്ളവരും ജാഗ്രത പാലിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ധനക്ലേശം, രോഗാദിദുരിതം, സഞ്ചാരം മൂലം ദോഷാനുഭവങ്ങൾ, മനോദുഃഖം എന്നിവയും ഉണ്ടാകാം. സർക്കാർ, അന്യജനങ്ങൾ, കുടുംബ ബന്ധുക്കൾ എന്നിവരുമായി കലഹത്തിനും ദോഷഫലത്തിനും സാധ്യതയുണ്ട്. ഈ സമയത്ത് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഭാര്യാ ഭർത്താക്കന്മാർ തമ്മിലും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാകാൻ സാധ്യത ഉണ്ടാകുകയും സ്ത്രീ വിരോധം ഉണ്ടാകുവാനും ഇടയുണ്ട്. എന്നാൽ, ഈ സമയത്ത് വളരെ ചുരുക്കം ചിലർക്ക് സ്ഥാനലബ്ധി, കീർത്തി, ശയന സുഖം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

ജയറാണി ഈ വി.
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Share
Leave a Comment