1200 മകരമാസഫലം; ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ

Published by
Janam Web Desk

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സർവകാര്യവിജയം, കുടുംബസുഖം, ധനലാഭം, ശത്രുക്കൾക്ക്ഹാനി, വ്യവഹാരങ്ങളിൽ വിജയം ,ഉയർന്ന സ്ഥാനപ്രാപ്തി, പ്രശസ്തി, രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കുക, ഭൂമി ലാഭം, മനഃസന്തോഷം എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം. വ്യാപാരികൾക്ക് പ്രവർത്തന മാന്ദ്യം മാറി പുരോഗതി കൈവരിക്കും. ചിലർക്ക് പ്രണയത്തിൽ പുരോഗതി ഉണ്ടാകും. അവിവാഹിതർക്ക് അപവാദവും ദുഷ്പേരും കാരണം വിവാഹം നടക്കാൻ താമസം നേരിടാം. ചുരുക്കം ചിലർക്ക് അനാവശ്യമായ ചീത്ത കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

തൊഴിലിടങ്ങളിൽ ചിലർക്ക് സ്ഥാനഭ്രംശം വരെ സംഭവിക്കുവാൻ ഇടയുണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും പിരിമുറുക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമാപൂർവം കൈകാര്യം ചെയ്യാത്ത പക്ഷം ചില ദമ്പതികൾക്ക് വിവാഹമോചനം വരെ നേരിടേണ്ടി വന്നേക്കാം. ശരീരസുഖക്കുറവ്, ധന വരുമാനക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. കേസ് വഴക്കുകളിൽ ചിലർ അകപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്യും. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വേണ്ടപ്പെട്ടവരിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാകാം. എല്ലാ കാര്യങ്ങളിലും ഒരുതരം പേടി അല്ലെങ്കിൽ മനക്കട്ടി ഇല്ലാത്ത അവസ്ഥ ഉണ്ടാവും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ഈ സമയത്ത് നിങ്ങൾക്ക് നല്ല കാര്യങ്ങളും പ്രതിസന്ധികളും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുണ്ട്. ദൈവാനുഗ്രഹം ലഭിക്കുകയും ജോലിസ്ഥലത്ത് വിജയവും പുരോഗതിയും നേടുകയും ചെയ്യും. സന്താനങ്ങൾ ഇല്ലാതിരുന്നവർക്ക് ഈ സമയത്ത് സന്താനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ചില പ്രതിസന്ധികളും ഉണ്ടാകാം. സ്ത്രീകൾ മൂലം ധനഹാനി, മാനനഷ്ടം, മാനസികപീഡ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അഹന്ത കാരണം ബിസിനസിൽ നഷ്ടം സംഭവിക്കും. ഭൂമിനഷ്ടം, ഭക്ഷ്യവിഷബാധ, യാത്രാക്ലേശം, യാത്രകളിൽ ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ലഹരിയിൽ ആസക്തി വർദ്ധിക്കുന്ന കാലം ആണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

സർക്കാർ ജോലി ലഭിക്കും. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും.സന്താനങ്ങളുടെ കാര്യത്തിൽ ആശ്വാസം ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധി, ശരീരസുഖം, ഭക്ഷണ സുഖം, സത്സന്താന ഭാഗ്യം, ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച എന്നിവ ഉണ്ടാകും. രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും. കോടതിയിൽ പ്രതികൂലമായ കേസ് വഴക്ക് അനുകൂലമായി മാറും. തൊഴിൽ ഇടങ്ങളിൽ സ്ഥാനക്കയറ്റം ലഭിക്കുകയും സഹപ്രവത്തകരുടെയും മേലധികാരിയുടെയും പിന്തുണ ലഭിക്കുകയും ചെയ്യും.

ജയറാണി ഈ വി.
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Share
Leave a Comment