ദൈവമുണ്ട് നീതി നടപ്പിലാകുമെന്ന് നടൻ ഷെയ്ൻ നിഗം. പുതിയ ചിത്രമായ മദ്രാസ്കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനലുകാരോട് സംസാരിക്കുകയായിരുന്നു നടൻ. തിയേറ്റർ വിസിറ്റിന് എത്തിയപ്പോഴായിരുന്നു പ്രതികരണം. തന്റെ ചിത്രത്തെ ചിലർ മനഃപൂർവം തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് നടന്റെ പ്രതികരണം. എന്നാൽ തമിഴ്നാട്ടിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണല്ലോ ലഭിക്കുന്നത് അവിടെയും ആരെങ്കിലും ഷെയ്നിനെതിരെ പ്രവർത്തിക്കുന്നുണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പ്രമുഖ ദേശീയ മാദ്ധ്യമങ്ങളടക്കം ചിത്രത്തെ കാലഹരണപ്പെട്ടതെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വാലി മോഹൻദാസ് സംവിധാനം ചെയ്ത ഷെയ്ൻനിഗത്തിന്റെ അരങ്ങേറ്റ ചിത്രമാണ് മദ്രാസ്കാരൻ. കലയരസൻ,നിഹാരിക കൊനിഡേല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിരീടത്തെ ഓർമിപ്പിക്കുന്ന ചിത്രം തീർത്തും നിരാശജനകമെന്നാണ് പ്രേക്ഷകാഭിപ്രായം. വലിച്ച് നീട്ടിയുള്ള ആഖ്യാനം ചിത്രത്തെ പിന്നോട്ടടിക്കുന്നു. ഇമോഷണൽ കണക്ടുകളൊന്നും വർക്കാവാതിരുന്നതും മോശം തിരക്കഥയും നന്നാകേണ്ടയിരുന്ന ചിത്രത്തെ ശരാശരിക്കും താഴെയെത്തിക്കുന്നു എന്നാണ് വിമർശനം. ഷെയ്ൻ നിഗത്തിന്റെ മലയാളം കലർന്നുള്ള തമിഴും കല്ലുക്കടിയായെന്ന് ആരാധകർ പറയുന്നു.
















