45 ദിവസം 45 കോടി ഭക്തർ; ത്രിവേണി സംഗമഭൂമിയിലേക്ക് ലോകം ഒഴുകുന്നു; ഇതുവരെ പുണ്യസ്നാനം ചെയ്തത് 60 ലക്ഷം പേർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

45 ദിവസം 45 കോടി ഭക്തർ; ത്രിവേണി സംഗമഭൂമിയിലേക്ക് ലോകം ഒഴുകുന്നു; ഇതുവരെ പുണ്യസ്നാനം ചെയ്തത് 60 ലക്ഷം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 11:41 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസമ്മേളനമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭ മേളയ്‌ക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. വരുന്ന 45 ദിവസം 45 കോടി തീർത്ഥാടകർ ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ. പുണ്യനദികളായ ​ഗം​ഗയും യമുനയും സരസ്വതിയും സം​ഗമിക്കുന്ന ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ഭക്തരാണ് എത്തുന്നത്. ​ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് അടക്കമുള്ളവർ മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

പൗഷപൂർണിമ സ്നാനത്തോടെയാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിലാണ് മേളയുടെ സമാപനം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കായി കോടിക്കണക്കിനാളുകൾ പ്രയാ​ഗ് രാജിലെത്തുമ്പോൾ സർവസന്നാഹങ്ങളുമായി സജ്ജമാണ് ഉത്തർപ്രദേശ് ഭരണകൂടം. തിങ്കളാഴ്ച രാവിലെ 9.30 വരെയുള്ള കണക്കുപ്രകാരം ഇതുവരെ 60 ലക്ഷമാളുകൾ പുണ്യസ്നാനം നടത്തി. പൗഷപൂർണിമ സ്നാനത്തിനായി എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും ആൾക്കൂട്ടത്തെ ശരിയായ വിധം നിയന്ത്രിക്കുന്നുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പ്രതികരിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമുണ്ട്. കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളെയും വിന്യസിച്ചിട്ടുണ്ട്. ഏതുസാഹചര്യവും കൈകാര്യം ചെയ്യാൻ സുരക്ഷാസേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്തരെ സഹായിക്കുന്നതിനായി, ഫ്ലോട്ടിംഗ് പൊലീസ് ചൗക്കി (പോസ്റ്റ്), 1.5 ലക്ഷം ടെൻ്റുകൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശേഷിയുള്ള 2,700 ക്യാമറകൾ എന്നിവയടക്കം പ്രത്യേക ക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തനമാരംഭിച്ചു. കുംഭമേളയിൽ പങ്കെടുക്കുന്നവരെ സഹായിക്കാൻ തത്സമയ മാർഗ്ഗനിർദ്ദേശവും അപ്‌ഡേറ്റുകളും നൽകുന്നതിന് Kumbh Sah’AI’yak ചാറ്റ്ബോട്ടും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Tags: prayagrajUttar PradeshKumbh Mela 2025Maha Kumbh Mela 2025
ShareTweetSendShare

More News from this section

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies