രണ്ട് വീതം എല്ലാ ദിവസവും; ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ അഞ്ച് ഗുണങ്ങൾ

Published by
Janam Web Desk

എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതാണ് ഈന്തപ്പഴം. മധുരമുള്ളതും ആരോഗ്യകരവുമായ ഈ പഴം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കഴിക്കാം. ഈന്തപ്പഴം പൊതുവ ഉണക്കി സൂക്ഷിക്കുന്നവയായതിനാൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഇവയ്‌ക്ക് കലോറി കൂടുതലാണ്. അത്തിപ്പഴത്തിലും ഉണക്കമുന്തിരിയിലും അടങ്ങിയിരിക്കുന്ന അതെ അളവിലുള്ള കലോറിയാണെങ്കിലും ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈന്തപ്പഴത്തിൽ അവശ്യ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.

കലോറി കൂടുതലായതിനാൽ തന്നെ ഒരു ദിവസം രണ്ട് ഈന്തപ്പഴം കഴിക്കുന്നതാണ് ഉചിതം. ഇതിലൂടെ നിരവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കും

1. ദഹനസംബന്ധമായ പ്രശ്‍നങ്ങൾ പരിഹരിക്കാൻ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ചെറുകുടലിലെ വിഷവസ്തുക്കളായ അമോണിയ തുടങ്ങിയവയെ നിർവീര്യമാക്കാനും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ സഹയിക്കും.

2. നിരവധി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇവ ഫ്രീ റാഡിക്കലുകളുണ്ടാക്കുന്ന കേടുപാടുകളിൽ നിന്നും നിങ്ങളുടെ ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്ലവനോയ്ഡ്‌സ്, കരോട്ടിനോയ്ഡ്സ് തുടങ്ങിയ ശക്തമായ ആന്റി ഓക്സിഡന്റുകൾ അൽഷൈമർ, ക്യാൻസർ ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെ പ്രതിരോധിക്കും.

3. ഉയർന്ന കലോറിയും അതിലേറെ മധുരവും ഉണ്ടെങ്കിലും ഈന്തപ്പഴം പ്രമേഹമുള്ളവർക്കും കഴിക്കാം, കാരണം ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കില്ല. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ മെച്ചപ്പെട്ട ഹൃദയാരോഗ്യം നില നിർത്താൻ സഹായിക്കും.

4. ഈന്തപ്പഴം ഫൈറ്റോഹോർമോണുകളുടെ മികച്ച ഉറവിടമാണ്. ഇവ ചർമ്മത്തിൽ യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ഒട്ടുമിക്ക ചർമ സംരക്ഷണ ഉത്പന്നങ്ങളിലെയും ഒരു പ്രധാന ഘടകമാണ് ഫൈറ്റോഹോർമോണുകൾ.

5. ഈന്തപ്പഴത്തിൽ വലിയ അളവിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ബലപ്പെടുത്താനും ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കനും സഹായിക്കും. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കോപ്പർ, മാംഗനീസ്, സെലനിയം തുടങ്ങിയ ഘടകങ്ങൾ എല്ലുകളെ ദൃഢപ്പെടുത്താൻ അത്യന്താപേക്ഷിതമാണ്.

Share
Leave a Comment