"അവരെത്ര പേരുണ്ടെന്ന് പറയൂ.."; വനംവകുപ്പിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“അവരെത്ര പേരുണ്ടെന്ന് പറയൂ..”; വനംവകുപ്പിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വനവാസികളുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. വനത്തിൽ താമസിക്കുന്നവരെ അനധികൃതമായി കുടിയൊഴിപ്പിക്കുന്ന നടപടികളിൽ നിന്ന് സംരക്ഷിക്കുന്ന നിയമവ്യവസ്ഥകൾ അടിവരയിട്ട് ഓർമ്മിപ്പിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ നിർദേശം. വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരും ​ഗോത്രവകുപ്പ് അധികൃതരുമാണ് ഇക്കാര്യത്തിൽ മറുപടി നൽകേണ്ടതെന്ന് കേന്ദ്ര ​ഗോത്രകാര്യ മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരാതികൾ പരിഹരിക്കുന്നതിനും ഒരു സംവിധാനം രൂപീകരിക്കണമെന്നും ഗോത്രകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന മേഖലകളിൽ താമസിക്കുന്ന നൂറുകണക്കിന് ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ​ഗോത്രവർഗക്കാരാണ് സർക്കാരിന് പരാതി സമർപ്പിച്ചിരിക്കുന്നത്. പരമ്പരാ​ഗതമായി അവർ താമസിച്ചുവരുന്ന വനമേഖലകളിൽ നിന്ന് കുടിയൊഴിപ്പിക്കാൻ നിർബന്ധിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നിയമപ്രകാരമുള്ള അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

മദ്ധ്യപ്രദേശിലെ ദുർ​ഗാവതി ടൈ​ഗർ റിസർവിൽ താമസിക്കുന്ന 52 ​ഗ്രാമസഭകളുടെ പ്രതിനിധികൾ കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ​ഗോത്രകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ പരിഹാരം കാണാൻ നിർദേശിച്ച് സംസ്ഥാന ​ഗോത്രവികസന വകുപ്പിന് കേന്ദ്രം കത്തെഴുതി. സമാനമായി തടോബ ടൈ​ഗർ റിസർവിലുള്ള രന്ദലോധി ​ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

ഇതിന് പിന്നാലെയാണ് കടുവാ സങ്കേതകളിൽ താമസിക്കുന്ന ​​ഗ്രാമങ്ങളുടെ എണ്ണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ഇത്തരം ​ഗ്രാമങ്ങളിലുള്ള ​ഗോത്രവർ​ഗക്കാരും വനവാസി സമൂഹങ്ങളും ഇതുവരെ സ്വീകരിച്ച, നിരസിച്ച അവരുടെ അവകാശങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്.

വനവാസി സമൂഹങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ അനധികൃത കുടിയൊഴിപ്പിക്കലുകളിൽ നിന്ന് ​ഗോത്രസമൂഹത്തെ സംരക്ഷിക്കും. അവരുടെ അറിവോടെയും പങ്കാളിത്തത്തോടെയും മാത്രമേ കുടിയൊഴിപ്പിക്കൽ, പുനരധിവാസം, തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാൻ പാടുള്ളൂവെന്നും ​ഗോത്രകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

വനവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി വനാവകാശ നിയമം – Forest Rights Act (FRA), വന്യജീവികളെ സംരക്ഷിക്കുന്നതിന്നായി വന്യജീവി സംരക്ഷ നീയമം – Wildlife Protection Act എന്നിവ നിലവിലുണ്ട്. ഈ രണ്ട് നിയമങ്ങൾക്ക് കീഴിലാണ് ​ഗോത്രവർ​ഗങ്ങളുടെയും വനവാസി സമൂഹങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.

Tags: Forest departmentTribal MinistryTiger Reserves
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies