പ്രയാഗ്രാജ്: മകരസംക്രാന്തി ദിനമായ ഇന്ന് ത്രിവേണി സംഗമഭൂമിയിലെത്തിയത് 3.5 കോടി പേർ എത്തിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് ഉച്ച വരെ 1.38 കോടി പേരായിരുന്നു അമൃത സ്നാനം നടത്തിയതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ആദ്യ അമൃത സ്നാനം വിജയകരമായി പൂർത്തിയാക്കിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സനാതന ധർമത്തിൽ അധിഷ്ഠികതമായ അഖാരകൾക്കും പ്രാദേശിക ഭരണകൂടത്തിനും ശുചീകരണ തൊഴിലാളികൾക്കും സന്നദ്ധ സംഘടനകൾക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഹർ ഹർ മഹാദേവ്, ജയ് ശ്രീറാം, ജയ് ഗംഗാ മയയ്യ വിളികളോടെയാണ് ഭക്തർ പുണ്യ സ്നാനത്തിനായി ത്രിവേണി സംഗമത്തിലിറങ്ങിയത്. പലരും കുട്ടികളെ തോളിലേറ്റി വിവിധ ഘട്ടുകളിലേക്ക് നീങ്ങുന്ന കാഴ്ച മഹാകുംഭമേളയെ ധന്യമാക്കി. ബ്രഹ്മ മഹുരത്തിൽ പുലർച്ചെ മൂന്ന് മണിക്കാണ് അമൃത സ്നാനം ആരംഭിച്ചത്.