കരളിനെ കരളായി നോക്കണ്ടേ? എന്നാൽ ഈ ശീലങ്ങൾ ഒഴിവാക്കണം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

കരളിനെ കരളായി നോക്കണ്ടേ? എന്നാൽ ഈ ശീലങ്ങൾ ഒഴിവാക്കണം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

Janam Web Desk by Janam Web Desk
Jan 15, 2025, 12:35 pm IST
FacebookTwitterWhatsAppTelegram

രക്തം ശു​ദ്ധീകരിക്കുന്നതും വളർച്ചയ്‌ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നത് ഉൾപ്പടെ ശരീരത്തിലെ 500-ലേറെ പ്രവർത്തനങ്ങൾ ചെയ്യുന്നത് കരളാണ്. ആരോ​ഗ്യകാര്യത്തിൽ കരൾ വഹിക്കുന്ന പങ്ക് എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാക്കാം. ദഹനത്തെ സഹായിക്കുന്നതിനായി പിത്തരസം ഉത്പാദിപ്പിക്കുന്നതും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യാനും സഹായിക്കുന്നതും ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളാണ്.

അനാരോ​ഗ്യകരമായ ജീവിതശൈലി കരളിന്റെ ആരോ​ഗ്യത്തെ സാരമായി തന്നെ ബാധിക്കും. ശരീരത്തിൽ ഇത്രേയറെ പ്രവർത്തനങ്ങൾ ചെയ്യുന്ന കരളിനെ പൊന്നുപോലെ കാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരളിനെ സാരമായി ബാധിക്കുന്ന ചില ദുശീലങ്ങളെ അറിയാം..

1. മദ്യപാനമാണ് പട്ടികയിൽ ആദ്യം. വീക്കത്തിനും ഫാറ്റി ലിവറിനും മദ്യപാനം കാരണമാകും. വിഷാംശത്തെ ഇല്ലാതാക്കാനുള്ള കരളിന്റെ കഴിവിനെ മദ്യപാനം ബാധിക്കുന്നു.

2. നിർ‌ജലീകരണവും കരളിനെ ബാധിക്കും. കരളിന്റെ പ്രവർത്തനത്തിന് വെള്ളം ആവശ്യമാണ്. എല്ലാ ദിവസവും ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് അത്യാന്താപേക്ഷിതമാണ്. ഇതിലൂടെയാണ് പിത്തരസം ഉൾപ്പടെയുള്ള സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എനർജി ഡ്രിങ്കുകൾ, സപ്ലിമെന്റുകൾ എന്നിവ അമിതമായി ഉപയോ​ഗിക്കുന്നതും കരളിനെ ദോഷം ചെയ്യും.

3. ഉറക്കക്കുറവും കരളിനെ ബാധിക്കും. വൈകിയുള്ള ഉറക്കവും ഉറക്കമില്ലായ്മയും കരളിൽ സമ്മർദ്ദം ചെലുത്താൻ കാരണമാകും. ഇത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്‌ക്കും.

4. പഞ്ചസാരയുടെ അമിത ഉപയോ​ഗമാണ് അടുത്ത കാരണം. പ്രിസർവേറ്റീവുകളും പഞ്ചസാരയും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ കരളിനെ പ്രോസസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഫാറ്റി ലിവർ രോ​ഗത്തിന് വര ഇത് കാരണമാകും.

5. വ്യായാമക്കുറവും കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കും. വ്യായാമം ചെയ്യാതിരിക്കുന്നത് പ്രായമായെന്ന തോന്നലുണ്ടാക്കുന്നതിന് വരെ കാരണമാകും. വ്യായാമം ഇല്ലാത്തവരുടെ ആന്തരിക അവയവങ്ങൾ കഠിനമായി പ്രവർത്തിക്കുന്നു. വിഷാംശങ്ങളെ പുറന്തള്ളുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇൻസുലിൻ പ്രതിരോധത്തിനും വ്യായാമമില്ലായ്മ കാരണമാകും. ഇത് ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു.

6. ജങ്ക് ഫുഡ്ഡുകൾ ശീലമാക്കുന്നവരിൽ പഞ്ചസാരയും അനാരോ​ഗ്യകരമായ കൊഴുപ്പുമൊക്കെ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ലിവർ സിറോസിസ്, കരളിലെ കാൻസർ എന്നിവയ്‌ക്ക വരെ കാരണമാകും.

7. പുകവലി ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.. 

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് തോന്നുക, വിട്ടുമാറാത്ത ക്ഷീണം, കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം പതിവായി വയറിളക്കം, ഓക്കാനം തുടങ്ങിയ അനുഭവപ്പെടുക, അടിവയറിന് ചുറ്റും കൊഴുപ്പ് അടഞ്ഞുകൂടുക, ചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. കരളിന്റെ പ്രവർത്തനം നല്ല രീതിയിൽ അല്ലെന്ന് ശരീരം കാണിക്കുന്ന സൂചനകളാണിവ.

Tags: HealthliverDamge
ShareTweetSendShare

More News from this section

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം, ​ഗൊണോറിയ രോ​ഗത്തെ അകറ്റാൻ മൂത്രാശയ അണുബാധയ്‌ക്കുള്ള മരുന്നുകൾ ഉത്തമം; പുതിയ കണ്ടെത്തൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies