ലഖ്നൗ: പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആശുപത്രി, തീർത്ഥാടകർക്കുള്ള സേവനകേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു.
അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചത് . സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ നിന്നുള്ള വിദഗ്‌ദ്ധര്‍ ഉള്‍പ്പെടെ അറുപത്
പേരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ഡോക്ടര്‍മാര്‍, നഴ്സിങ് സ്റ്റാഫുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കൊപ്പം യുവജന സംഘടനയായ അയുദ്ധ് അംഗങ്ങള്‍, മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള വോളണ്ടിയര്‍മാര്‍ എന്നിവരും പ്രയാഗ്രാജിലുണ്ട്.
അമ്പത് ലക്ഷം രൂപയുടെ മരുന്നുകളും കുംഭമേളയ്‌ക്കായി അമൃത സമാഹരിച്ചിട്ടുണ്ട്. ഈ മാസം 13 ന് ആരംഭിക്കുന്ന കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 26 വരെ അമൃതയുടെ മെഡിക്കല്‍ സേവനങ്ങള്‍ 24 മണിക്കൂറും പ്രയാഗ്രാജില്‍ ലഭ്യമായിരിക്കും.
ഉദ്ഘാടന ചടങ്ങിൽ സ്വാമി നിജാമ്യതാനന്ദപുരി, സ്വാമി പ്രേമാമൃതാനന്ദപുരി. ബ്രഹ്മചാരി ഹർഷാമൃത ചൈതന്യ, ബ്രഹ്മചാരി മോക്ഷാമൃത ചൈതന്യ, ബ്രഹ്മചാരി സ്വപ്രകാശ ചൈതന്യ, ബ്രഹ്മ. ഡോ. ജഗ്ഗു തുടങ്ങിയവർ പങ്കെടുത്തു.
Leave a Comment