റെയിൽവേയുടെ ഭാ​ഗമാകാം; DFCCIL-ൽ 642 ഒഴിവ്; സുവർണാവസരം പാഴാക്കല്ലേ

Published by
Janam Web Desk

റെയിൽവേയ്‌ക്ക് കീഴിൽ ജോലി നേടാൻ സുവർണാവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 642 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഓൺ‌ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 16-ആണ് അവസാന തീയതി.

പ്രതിമാസം 50,000 മുതൽ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും. 18-നും 33-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്‍സി, എസ്ടി വിഭാ​ഗക്കാർക്ക് 5, ഒബിസി വിഭാ​ഗത്തിന് 3 വർഷവും ദിവ്യാം​​ഗർക്കും വയസിളവ് ഉണ്ടാകും. വിദ്യാഭ്യാസ യോ​ഗ്യതയ്‌ക്കും കൂടുതൽ വിവരങ്ങൾക്കുമായി dfccil.com സന്ദർശിക്കുക.

Share
Leave a Comment