മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സുപരിചിതയായ നടി മായ വിശ്വനാഥിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. ചുവന്ന സ്വീവ്ലെസ ടോപ്പും സ്റ്റോൺ വാഷ് ബോട്ടവുമാണ് താരത്തിന്റെ വേഷം. സുഹൃത്തിന്റെ മൊബൈലിൽ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടതെന്നും മേക്കപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.
വർക്കൗട്ട് നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്നും അതു കാരണം ശരീരത്തിനും മുഖത്തും വ്യത്യാസമുണ്ടെന്നും നടി പറയുന്നു. കൂടുതൽ ചെറുപ്പമായെന്നാണ് ആരാധകരുടെ കമന്റുകൾ. അതേസമയം തന്റെ പ്രായവുമായി ബന്ധപ്പെട്ട് പല പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
എന്റെ മൂത്ത സഹോദരിയുടെ പ്രായം പോലും ഇവർ പറയുന്നതിന്റെ അത്രയില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. മനുഷ്യർ സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട് ആൾക്കാർക്ക് സഹിക്കുന്നില്ലെന്നും അവർ പറയുന്നു. കുട്ടിസ്രാങ്ക്, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ഗീതാഞ്ജലി, ആറാട്ട്, സിബിഐ 5 എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയ സിനിമകൾ. നന്ദു നായകനായ ആൾരൂപങ്ങൾ എന്ന ചിത്രത്തിൽ ബോൾഡായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.