435/5 ! റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യ; സ്‌മൃതിക്കും പ്രതികയ്ക്കും സെഞ്ച്വറി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

435/5 ! റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യ; സ്‌മൃതിക്കും പ്രതികയ്‌ക്കും സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 05:13 pm IST
FacebookTwitterWhatsAppTelegram

രാജ്കോട്ട്: അയർലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും യുവതാരം പ്രതികാ റാവലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയെ 435 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന ഏകദിന സ്കോറാണിത്. ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കും ശേഷം വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിംഗ്‌സിൽ 400 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ മാറി.

മൂന്ന് ദിവസം മുമ്പ് അയർലൻഡിനെതിരെ നേടിയ 370 എന്ന മുൻ റെക്കോർഡ് തകർത്താണ് ഇന്ത്യ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഹർമൻ പ്രീതിന്റെ അഭാവത്തിൽ ടീമിനെ നയിച്ച സ്‌മൃതി 70 പന്തിൽ 100 റൺസ് എടുത്ത് ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി തികച്ചു. 87 പന്തിൽ സെഞ്ച്വറി നേടിയ ഹർമൻ പ്രീതിന്റെ റെക്കോർഡാണ് സ്‌മൃതി തകർത്തത്. ഇതോടെ വനിതാ ക്രിക്കറ്റിൽ 10 ഏകദിന സെഞ്ച്വറികൾ നേടുന്ന ആദ്യ ഏഷ്യൻ താരവും അന്തരാഷ്‌ട്ര ക്രിക്കറ്റിലെ നാലാമത്തെ താരവുമായി സ്‌മൃതി മാറി.

ഇന്ത്യക്കായി തന്റെ രണ്ടാമത്തെ പരമ്പര മാത്രം കളിക്കുന്ന പ്രതികയുടെ കന്നി സെഞ്ച്വറിയാണ് രാജ്കോട്ടിൽ പിറന്നത്. ഓപ്പണർമാരായിറങ്ങിയ സ്‌മൃതിയും പ്രതികയും 233 റൺസ് കൂട്ടിച്ചേർത്തു. വനിതാ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.

അയർലൻഡിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 435 റൺസ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോറാണ്. പുരുഷ ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോറായ 418 റൺസാണ് വനിതാ ടീം മറികടന്നത്. കൂടാതെ വനിതാ ഏകദിനത്തിൽ ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന മൂന്നമത്തെ ഉയർന്ന സ്കോറാണ് പ്രതിക റാവൽ നേടിയ 154 റൺസ്.

Tags: women's ODI cricketirelandrecordSmriti MandhanacenturyPratika Rawalhighest total
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies