ഷൂട്ടിംഗ് പൂർത്തിയാക്കി 12 വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്യുക, തമിഴ്നാട്ടിൽ തകർത്തോടുക. സുന്ദർ സി സംവിധാനം ചെയ്ത വിശാൽ ചിത്രം മദഗജരാജയുടെ കാര്യമാണ് ഈ പറഞ്ഞത്. ഒപ്പമിറങ്ങിയ ഷെയ്ൻ നിഗം ചിത്രം ബോക്സോഫീസിൽ കിതയ്‌ക്കുമ്പോഴാണ് മദഗജരാജയുടെ തേരോട്ടം. ഈ വർഷത്തെ കോളിവുഡിലെ ആദ്യ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 16 കോടിയോളം രൂപയാണ് നേടിയത്. ഇതേ ദിവസം റിലീസ് ചെയ്ത മദ്രാസ്കാരന്റെ നില ബോക്സോഫീസിൽ ദയനീയവുമാണ്. ഇതുവരെ 5 കോടി മുതൽ മുടക്കിലെത്തിയ ചിത്രത്തിന് 64 ലക്ഷം രൂപമാത്രമാണ് നേടാനായതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
ദിനം പ്രതി ഷെയ്ൻനിഗം ചിത്രത്തിന്റെ കളക്ഷൻ കൂപ്പുക്കുത്തുകയെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഷെയ്ൻ നിഗം കലയരസൻ,നിഹാരിക കൊനിഡേല, ഐശ്വര്യ ദത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിച്ചത്. അതേസമയം 15 കോടിയാണ് മദഗജരാജയുടെ ബജറ്റ്. സാമ്പത്തിക-നിയമ പ്രശ്നങ്ങളെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. വിശാൽ, വരലക്ഷ്മി ശരത്കുമാർ, അഞ്ജലി, സന്താനം, മണിവർണൻ,മനോബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.















