ഇന്ത്യയും സിംഗപ്പൂരും സ്വാഭാവിക പങ്കാളികൾ: സിംഗപ്പൂർ പ്രസിഡൻ്റ് ധർമൻ ഷൺമുഖരത്നം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയും സിംഗപ്പൂരും സ്വാഭാവിക പങ്കാളികൾ: സിംഗപ്പൂർ പ്രസിഡൻ്റ് ധർമൻ ഷൺമുഖരത്നം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 12:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും സിംഗപ്പൂരും സ്വാഭാവിക പങ്കാളികൾ ആണെന്നും1965-ൽ സിംഗപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിരുകൾ ഭേദിച്ച് വളർന്നിട്ടുണ്ടെന്നും സിംഗപ്പൂർ പ്രസിഡൻ്റ് ധർമൻ ഷൺമുഖരത്നം പറഞ്ഞു.

ഇന്ത്യയിലെത്തിയ സിംഗപ്പൂർ പ്രസിഡൻ്റ് ധർമൻ ഷൺമുഖരത്‌നത്തിന് രാഷ്‌ട്രപതി ഭവനിൽ ചുവപ്പു പരവതാനി വിരിച്ച് ആചാരപരമായ വരവേൽപ്പ് നൽകി. ഷൺമുഖരത്നം ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം വിവിധ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ വർഷം സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന സിംഗപ്പൂർ സന്ദർശന വേളയിൽ പ്രഖ്യാപിച്ച സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ബന്ധങ്ങൾ നവീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും ഇപ്പോൾ പുതിയ പാതയിലാണെന്ന് ഷൺമുഖരത്നം പറഞ്ഞു. സെമി കണ്ടക്ടർ വ്യവസായം , നെറ്റ് സീറോ ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സിംഗപ്പൂർ രാഷ്‌ട്രപതി പറഞ്ഞു.

ഭാരത രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
നേരത്തെ, 2015ൽ അന്നത്തെ സിംഗപ്പൂർ പ്രസിഡൻ്റ് ടോണി ടൺ കിംഗ് യാം ഡൽഹി സന്ദർശിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് സിംഗപ്പൂർ പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്.

ശ്രീലങ്കയിൽ ജനിച്ച തമിഴ് വംശജനായ ധർമൻ ഷൺമുഖരത്‌നം സിംഗപ്പൂരിലെ ഉപപ്രധാനമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങി നിരവധി പദവികൾ ഇതിനോടകം വഹിച്ചിട്ടുണ്ട്.

Tags: Draupadi MurmuNarendra Modi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies