ബേസിൽ ജോസഫും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രേക്ഷകസ്വീകരണം. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ആവേശം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് നിർമിച്ച സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്.
പുതിയ സംവിധായകൻ ഒരുക്കിയ സിനിമയാണിതെന്ന് പറയുകയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. “കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്. കണ്ടിരിക്കാൻ രസമുണ്ട്. ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. മേക്കിംഗ് അതിഗംഭീരമായിരുന്നു. സൗബിൻ – ബേസിൽ കോമ്പോ വർക്കായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ കാണുമ്പോൾ കോമഡി ആക്ഷൻ സിനിമയായിട്ട് തോന്നുമെങ്കിലും സീരിയസായിട്ടുള്ള ത്രില്ലർ ചിത്രമാണ്.
എല്ലാ കാഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം വ്യത്യസ്ത വേഷത്തിലാണ് ചെമ്പൻ വിനോദ് എത്തുന്നത്. പുതിയൊരു ജോണിറിലുള്ള സിനിമയാണ്. എല്ലാവർക്കും ഇഷ്ടമാവും. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടിട്ടുള്ള സിനിമയാണിത്. ബേസിലിന്റെ പ്രകടനമാണ് ശ്രദ്ധേയം. ചിത്രത്തിന്റെ മേക്കിംഗും വളരെ നല്ലതായിരുന്നു”.
ബേസിലിന്റെ കോമഡി രംഗങ്ങളൊക്കെ അടിപൊളിയായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് തകർക്കുകയാണ് ബേസിൽ. ഈ സിനിമയിലും പ്രധാന കഥാപാത്രമാണ് ബേസിലിന്റേത്. ചെറിയ ബജറ്റിലാണ് ഇത്രയും നല്ലൊരു സിനിമ ചെയ്തിരിക്കുന്നത്. പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്നും പ്രേക്ഷകർ പറയുന്നു.















