നിർമാതാവും മമ്മൂട്ടിയുടെ സന്തതസഹചാരിയും മേക്കപ്പ്മാനുമായ ജോർജിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട മധുരംവയ്പ്പ് ചടങ്ങിന് കുടുംബ സമേതമെത്തി മമ്മൂട്ടി. ഭാര്യ സുൽഫത്ത്, ദുൽഖർ ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി.
ജോർജിന്റെ മൂത്ത മകൾ സിന്തിയയാണ് വിവാഹിതയാകുന്നത്. അഖിലാണ് വരൻ. കൊച്ചി ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. നിർമാതാവ് ആന്റോ ജോസഫ് നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്നിവരും കുടുംബ സമേതമാണ് എത്തിയത്.
ജനുവരി 18-ന് പാലയിലാണ് വിവാഹം. മേക്കപ്പ്മാൻ എന്നതിലുപരി മമ്മൂട്ടിയുടെ ഏറ്റവും വലിയ സുഹൃത്തും സഹായിമാണ് ജോർജ്. നീലഗിരി എന്ന ഐവി ശശി ചിത്രം മുതലാണ് ജോർജ് മമ്മൂട്ടിക്ക് അരികിലെത്തുന്നത്. പിന്നീട് മെഗാസ്റ്റാറിന്റെ പേഴ്സണൽ മേക്കപ്പ്മാനാവുകയായിരുന്നു.
View this post on Instagram
“>
Mammookka’s Angel 💞#Mammootty #DulquerSalmaan pic.twitter.com/jRsPMU0KOF
— Content Media (@Content__Media) January 17, 2025
“>